മനാമ: മമ്പാടിൽ ആം ആദ്മി മണ്ഡലം കൺവീനർ സവാദ് അലിക്കു നേരെ ഉണ്ടായ സിപിഎം ഗുണ്ടാ ആക്രമണത്തെ ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ ശക്തം ആയി അപലപിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇത്തരം ഗുണ്ടകളുടെ ആക്രമണങ്ങളിൽ നിന്നും പൊതു സമൂഹത്തെ സംരക്ഷികേണ്ട സർക്കാർ സവാദ് ഭായിയെ അക്രമിച്ചവർക് എതിരേ കേസ് എടുത്ത് അറസ്റ്റ് ചെയ്തു പൊതു സമൂഹത്തിന്റെ ഉത്കണ്ഠ അകറ്റണം എന്നും ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടിക്ക് മലയാളികളുടെ ഇടയിൽ ഉണ്ടായ വലിയ സ്വീകാര്യത ആണ് ഇത്തരത്തിൽ ക്രൂരവും നിന്ദ്യവും ആയ ഒരു ആക്രമണത്തിന് സിപിഎം ഗുണ്ടകളെ പ്രേരിപ്പിച്ചത് എന്നും കമ്മിറ്റി വിലയിരുത്തി.