മനാമ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ ഉത്തരാഖണ്ഡ് സർക്കാർ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആരോപിച്ചു കൊണ്ട് കേസ് എടുത്ത നടപടിയെ ബഹ്റൈൻ ഒഐസിസി ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവും ആയ മല്ലികാർജുന ഖാർഗെ പങ്കെടുത്ത യോഗം നടന്ന രാംലീല മൈതാനത്തെ വേദി ശ്രീരാമസേന യുടെ പ്രവർത്തകർ ശുദ്ധികലശം നടത്തിയ വിഷയത്തിൽ, ശ്രീരാമ സേനയെയും, ഉത്തരാഖണ്ഡ് സർക്കാരിനെയും രാഹുൽ ഗാന്ധി വിമർശിച്ച സാഹചര്യത്തിൽ കേസ് എടുത്തു രാഹുൽ ഗാന്ധിയെ മിണ്ടാതാക്കാം എന്നാണ് രാജ്യം ഭരിക്കുന്ന പാർട്ടി കരുതുന്നത് എങ്കിൽ, അവർ വിഡ്ഢികളുടെ സ്വർഗത്തിൽ ആണ് എന്ന് ബഹ്റൈൻ ഒഐസിസി ആക്ഷേപിച്ചു. സ്വന്തം മുത്തഛീയുടെയും, പിതാവിന്റെയും രക്തസാക്ഷിത്വo കണ്ട് വളർന്ന രാഹുൽ ഗാന്ധിയെ കേസ് എടുത്തു പേടിപ്പിക്കാൻ ആർക്കും സാധിക്കില്ല.
എൺപത്തിയഞ്ച് വയസ്സുള്ള പട്ടികജാതിക്കാരൻ ആയ കോൺഗ്രസ് പ്രസിഡന്റ് ന് നേരെ ഇങ്ങനെ ആണ് രാജ്യം ഭരിക്കുന്ന ആളുകൾ കാട്ടുന്നത് എങ്കിൽ രാജ്യത്തെ പട്ടിക ജാതി – പട്ടിക വർഗ്ഗ, പിന്നോക്ക, ന്യുനപക്ഷത്തിൽപെട്ട ആളുകൾക്ക് എങ്ങനെ ഈ രാജ്യത്ത് കഴിയുവാൻ സാധിക്കും എന്നും ഒഐസിസി നേതാക്കൾ ചോദിച്ചു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ. സി, പ്രദീപ് മേപ്പയൂർ, വൈസ്പ്രസിഡന്റ് മാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കൾ ആയ സുരേഷ് പുണ്ടൂർ, അലക്സ് മഠത്തിൽ, വില്യം ജോൺ, സന്തോഷ് ബാബു, റഷീദ് മുയിപ്പോത്ത്, വിൻസെന്റ് കക്കയം, ബൈജു ചെന്നിത്തല, കുഞ്ഞുമുഹമ്മദ്, നൈസാo കാഞ്ഞിരപ്പള്ളി, കിഷോർ എന്നിവർ നേതൃത്വം നൽകി.









