bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ കബഡി മത്സരം സംഘടിപ്പിച്ചു

Kabadi (2)

മനാമ: ബഹറൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായി ബികെഎസ് ഇന്ത്യന്‍ ഡിലൈറ്റ് ട്രോഫിക്ക് വേണ്ടി കബഡി മത്സരം സംഘടിപ്പിച്ചു. ടൂര്‍ണമെന്റില്‍ ആകെ 8 ടീമുകള്‍ പങ്കെടുത്തു. ട്രോഫി ജേതാക്കള്‍ : ടീം പട്ട്‌ല. റണ്ണറപ്പ്: ശിവ ഗംഗ സേമായി. ടൂര്‍ണമെന്റിലെ മികച്ച കളികാരായി കലന്ദര്‍ സര്‍ഫര്‍സ് (ടീം പട്ട്‌ല), മികച്ച ഡിഫന്‍ഡര്‍: മുഹമ്മദ് അന്‍സാഫ്, (ടീം പട്ട്‌ല) മികച്ച റൈഡര്‍: പുനീത് കുമാര്‍ (ശിവ ഗംഗ സേമായി) നവതാരം: വൈഷ്ണവ് കൃഷ, (തുളുനാട്) എന്നിവരെ തിരഞ്ഞെടുത്തു.

സുരേഷ് കുമാര്‍, ഷാജി ദിവാകരന്‍ എന്നിവരായിരുന്നു കബഡി ടീം റഫറിമാര്‍. സമാജം ഇന്‍ഡോര്‍ സ്‌പോര്‍ട്ട്‌സ് സെക്രട്ടറി പോള്‍സണ്‍, കണ്‍വീനര്‍ രാജേഷ് കോടോത്ത് തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു. സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, വര്‍ഗ്ഗീസ് കാരക്കല്‍ മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ മത്സര വിജയികളെ അനുമോദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!