bahrainvartha-official-logo
Search
Close this search box.

തണൽ – ഷി​ഫ അ​ൽ ജ​സീ​റ സൗജന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ്​ നാളെ

New Project - 2022-08-25T131932.889

മ​നാ​മ: ത​ണ​ൽ ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​ർ ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന വൃ​ക്ക​രോ​ഗ നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ ഓഗസ്റ്റ് 26 വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക്ക് ഒ​രു​മ​ണി മു​ത​ൽ വൈ​കീ​ട്ട് ആ​റ്​ വ​രെ സ​ഗ​യ കെ.​സി.​എ ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി. വൃ​ക്ക​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​വ്​ ന​ൽ​കു​ന്ന​തി​ന്​ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. വി​വി​ധ ത​ര​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ ബ​ഹ്റൈ​നി​ൽ ധാ​രാ​ള​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും വൃ​ക്ക രോ​ഗ നി​ർ​ണ​യ​ത്തി​നാ​യി ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ വി​ര​ള​മാ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കാ​ൻ ബ​ഹ്​​റൈ​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന മി​ക​ച്ച അ​വ​സ​ര​മാ​ണ്​ ഇ​തെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

എ​​ന്തെ​ങ്കി​ലും അ​സു​ഖം വ​ന്നാ​ൽ ചി​കി​ത്സ തേ​ടു​ന്ന​തി​ൽ മ​ടി​കാ​ണി​ക്കു​ന്ന​വ​രാ​ണ്​ പ്ര​വാ​സി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും. രോ​ഗം ഗു​രു​ത​ര​മാ​കാ​ൻ ഇ​ട​യാ​ക്കു​ന്ന​തും ഈ ​അ​ലം​ഭാ​വ​മാ​ണെ​ന്ന്​ ഷി​ഫ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ഡോ. ​ഷം​നാ​ദ്​ മ​ജീ​ദ്​ പ​റ​ഞ്ഞു. തെ​റ്റാ​യ ജീ​വി​ത​ശൈ​ലി മൂ​ലം പ്ര​വാ​സി​ക​ളി​ൽ വൃ​ക്ക​രോ​ഗം പി​ടി​പെ​ടു​ന്ന​ത്​ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രോ​ട്ടീ​ൻ കൂ​ടു​ത​ലു​ള്ള​തും യൂ​റി​ക്​ ആ​സി​ഡ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും അ​മി​ത ഭ​ക്ഷ​ണ​വും ആ​വ​ശ്യ​ത്തി​ന്​ വെ​ള്ളം കു​ടി​ക്കാ​തി​രി​ക്കു​ന്ന​തും വൃ​ക്ക രോ​ഗ​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കു​ന്ന കാ​ര​ണ​ങ്ങ​ളാ​ണ്. ആ​രോ​ഗ്യ​മു​ള്ള ഒ​രു മ​നു​ഷ്യ​ൻ ദി​വ​സ​വും ര​ണ്ട്​ ലി​റ്റ​ർ വെ​ള്ള​മെ​ങ്കി​ലും കു​ടി​ക്ക​ണം. വെ​ള്ള​ത്തി​ന്​ പ​ക​രം കോ​ള​ക​ൾ പോ​ലു​ള്ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന രീ​തി പ്ര​വാ​സി​ക​ളി​ൽ ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​ത്​ ശ​രീ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ജീ​വി​ത​രീ​തി​യാ​ണ്. കാ​ലു​ക​ളി​ൽ നീ​ര്, ശാ​രീ​രി​ക​മാ​യ ത​ള​ർ​ച്ച, ചൊ​റി​ച്ചി​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ വൃ​ക്ക​രോ​ഗ​ത്തി​​​ന്റെ ല​ക്ഷ​ണ​ങ്ങ​ളെ​ന്നും ഡോ. ​ഷം​നാ​ദ്​ മ​ജീ​ദ്​ പ​റ​ഞ്ഞു.

അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ, തെ​രു​വി​ലു​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സം, ഡ​യാ​ലി​സി​സ് സെ​ന്‍റ​റു​ക​ൾ, വൃ​ദ്ധ സ​ദ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ ത​ണ​ലി​​ന്റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ. കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, പോ​ണ്ടി​ച്ചേ​രി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 61 ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ളാ​ണ് ത​ണ​ലി​​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

5000ഓ​ളം പേ​ർ​ക്കാ​ണ് ഇ​തി​​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്. ഗു​രു​ത​ര വൃ​ക്ക​രോ​ഗം ബാ​ധി​ച്ച്​ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​തി​ൽ​നി​ന്ന്​ ആ​ളു​ക​ളെ ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ വൃ​ക്ക രോ​ഗ നി​ർ​ണ​യ ക്യാ​മ്പു​ക​ൾ ന​ട​ത്തി​വ​രു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 39603989, 34350088, 38899576 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ത​ണ​ൽ ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​ർ പ്ര​സി​ഡ​ന്‍റ്​ റ​ഷീ​ദ്​ മാ​ഹി, ഷി​ഫ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സ​ൽ​മാ​ൻ അ​ലി ഗ​രീ​ബ്, ത​ണ​ൽ ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​ർ ട്ര​ഷ​റ​ർ ന​ജീ​ബ്​ ക​ട​ലാ​യി, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം ഹ​സ​ൻ പു​റ​ക്കാ​ട്ടി​രി, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ ല​ത്തീ​ഫ്​ കൊ​യി​ലാ​ണ്ടി, ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, ഷി​ഫ അ​ൽ​ജ​സീ​റ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ മൂ​സ അ​ഹ്​​മ​ദ്​ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!