കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

New Project - 2022-09-08T092539.942

മനാമ: പക്ഷാഘാതത്തെത്തുടർന്ന്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. വടകര കോട്ടപ്പള്ളി പുതിയോട്ടിൻകാട്ടിൽ അബ്​ദുൽ കരീം (51) ആണ്​ മരിച്ചത്​.

അൽ ബസ്​തകി ക്ലിയറിങ്ങ് കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ്​ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചത്​. ബുധനാഴ്ച പുലർച്ചെയാണ്​ മരണം സംഭവിച്ചത്​. ഭാര്യ: പി.കെ റസീന. മക്കൾ: റഫ്​ന, ഫസ്ന, ഫാത്വിമ. ജാമാതാവ് നജീബ് കടമേരി. സഹോദരങ്ങൾ: ബഷീർ (ബഹ്​റൈൻ), ജമീല, റംല. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി മയ്യത്ത്​ പരിപാലന സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!