മനാമ: കോവിഡിനു ശേഷമുള്ള ബിസിനസ് ലോകത്തെ പുതിയ തന്ത്രങ്ങളെക്കുറിച്ചും മാറിയ ബിസിനസ് ലോകത്ത് എങ്ങനെ മുന്നോട്ടുപോകാമെന്നതിനെക്കുറിച്ചും അന്താരാഷ്ട്ര ബിസിനസ് പരിശീലകനും ഗിന്നസ് അവാർഡ് ജേതാവുമായ എം.എ. റഷീദ് ക്ലാസെടുക്കുന്നു. ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈനും ബി.എം.സിയും സംയുക്തമായി നടത്തുന്ന പരിപാടി വ്യാഴാഴ്ച വൈകീട്ട് ഏഴിന് സഖയ്യ ബി.എം.സി ഹാളിൽ നടക്കും. സംരംഭകർക്കും പ്രഫഷനലുകൾക്കും മാനേജർമാർക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35521007, 3914 3967, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
