മനാമ: ഇന്ത്യ-ബഹ്റൈൻ സൗഹൃദത്തിൻറെ നേർക്കാഴ്ചകളൊരുക്കി ദാനാ മാളിൽ ചിത്ര പ്രദർശനം ആരംഭിച്ചു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ പ്രദർശനം ഉദ്ഘാടനം ചെയ്തു. അംബാസഡറുടെ ഭാര്യ മോണിക്ക ശ്രീവാസ്തവ, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല, പ്രശസ്ത ബഹ്റൈനി ആർട്ടിസ്റ്റ് അബ്ബാസ് അൽ മൊസാവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈനിൽ താമസിക്കുന്ന ആർട്ടിസ്റ്റ് അപർണ ഷേരെയുടെ നേതൃത്വത്തിലാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ദാനാ മാളിലെ ഗ്രൗണ്ട് ഫ്ലോറിൽ നടക്കുന്ന പ്രദർശനം നവംബർ 11 വരെ തുടരും. പ്രവേശനം സൗജന്യമാണ്.