മനാമ: കോട്ടക്കൽ വെട്ടിച്ചിറ എസ്.എസ്.എം മൾട്ടി കെയർ ഹോസ്പിറ്റലിന്റെ പ്രചാരണാർഥം ബഹ്റൈനിലെത്തിയ എസ്. എസ്.എം പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ ജനറൽ സെക്രട്ടറി ഡോ. സാലിം ഫൈസി, വർക്കിങ് സെക്രട്ടറി റഷീദ് ബാഖവി എടപ്പാൾ എന്നിവരും സമസ്ത ബഹ്റൈൻ നേതാക്കളും ചേർന്ന് സ്വീകരിച്ചു. പ്രചാരണ സംഗമം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 39166275.