ഊരകം സെൻറ് ജോസഫ്സ് കമ്മ്യൂണിറ്റി ആദരവ് നൽകി

Urakam

മനാമ : ഊരകം സെൻറ് ജോസഫ്സ് കമ്മ്യൂണിറ്റി, ബഹ്‌റൈൻ (ഇരിങ്ങാലക്കുട രൂപത ) ആറാം വാർഷികത്തോടനുബന്ധിച്ച് ഹമദ് ടൗണിൽ വച്ച് നടന്ന പൊതുയോഗത്തിൽ,സംഘടനയുടെ രക്ഷാധികാരി കൂടിയായ ശ്രീ ഡേവിസ് ടി മാത്യു വിനെ ആദരിച്ചു. വാർഷിക സമ്മേളനം ബഹ്‌റൈൻ മലയാളി കാത്തലിക്ക് കമ്മ്യൂണിറ്റി കോർഡിനേറ്റർ ശ്രീ ജോസ് ജോസഫ് ഉൽഘാടനം ചെയ്തു.

പ്രസിഡന്റ് സിന്റോ തെറ്റയിൽ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺവീനർ പോൾ തൊമ്മാന സ്വാഗതവും  സെക്രട്ടറി റോയ് കൂള നന്ദിയും പറഞ്ഞു, ഡിക്സൺ ഇലഞ്ഞിക്കൽ, വിബിൻ വർഗീസ്, ബിജി ബിജു എന്നിവർ സംസാരിച്ചു.

തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിന് നഗരസഞ്ചയികാപദ്ധതിയിൽ അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗിക തലത്തിൽ എത്തിക്കാൻ സൗജന്യമായി ഭൂമി നൽകിയത് ശ്രീ ഡേവീസ് ടി.മാത്യുവാണ്. കഴിഞ്ഞ 35 വർഷം ബഹ്‌റൈനിൽ പ്രവാസി ജീവിതം നയിച്ച തന്റെ സഹധർമ്മിണി റോസിലിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ലക്ഷങ്ങൾ വില വരുന്ന ഭൂമി തന്റെ പ്രിയപ്പെട്ട നാടിന്റെ നന്മക്കായി നൽകിയത്. ബഹ്‌റൈനിലെ അറിയപ്പെടുന്ന സമൂഹ്യ പ്രവർത്തകൻ കൂടിയാണ് ഡേവീസ് ടി. മാത്യു. ബഹ്‌റൈൻ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ കോഡിനേറ്ററായിരുന്ന അദ്ദേഹം ഇപ്പോൾ അവാലി കത്തീഡ്രൽ ദേവാലയത്തിലെ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ കോഡിനേറ്ററാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!