bahrainvartha-official-logo
Search
Close this search box.

കെഎംസിസി മാനവീയം 2023, റാഷീദ് ഗസാലി പങ്കെടുക്കും

SAYYID HYDRALI

മനാമ: കെഎംസിസി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ മാനവീയം 2023 വിവിധ പരിപാടികളോടെ ഹമദ് ടൌൺ കാനൂ മജ്ലിസിൽ മാർച്ച്‌ 10 വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് നടക്കുമെന്ന് ഏരിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഏഴര പതിറ്റാണ്ടിന്റെ അഭിമാനവുമായി 75 വർഷം പിന്നിട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ചരിത്ര പ്രസിദ്ധമായ ചെന്നെയിലെ രാജാജി ഹാളിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ കെഎംസിസി ബഹ്‌റൈൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റി മാനവിയം 2023 നടത്തുന്നതെന്നു ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ പ്രഭാഷകനും പ്രശസ്ത മോട്ടിവേറ്ററുമായ റഷീദ് ഗസാലി കുളവയൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഒരേയൊരു പേരും ഒരു കൊടിയുമായി 75 വർഷം പൂർത്തിയാക്കി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്ഥാപക ദിനമായ മാർച്ച്‌ 10ന് വീണ്ടും രാജാജി ഹാൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഈ പവിഴ ദ്വീപിലും കെഎംസിസി ഏഴര പതിറ്റാണ്ടിന്റെ അഭിമാനവുമായി ഒത്തു ചേരുകയാണ്.

കുട്ടികളുടെ കലാ പരിപാടികൾ, ആരോഗ്യ ക്ലാസ്, എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് വിവിധ ജീവ കാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഏരിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ശംസുദ്ധീൻ വെള്ളികുളങ്ങര (സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), ഷാജഹാൻ പരപ്പൻ പൊയിൽ (സ്റ്റേറ്റ് സെക്രട്ടറി), അബുബക്കർ പാറക്കടവ് (ഹമദ് ടൗൺ പ്രസിഡന്റ്), അബ്ബാസ് വയനാട് (ഹമദ് ടൗൺ ട്രഷറർ), ഹമദ് ടൗൺ ഏരിയ കമ്മിറ്റി നേതാക്കളായ അഷ്‌റഫ്‌ അൽശായ, റുമൈസ് കണ്ണൂർ, മുഹമ്മദലി ചങ്ങരംകുളം, ഗഫൂർ എടച്ചേരി, സക്കറിയ എടച്ചേരി, റഷീദ് ഫൈസി കമ്പ്ലക്കാട് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!