കാബിനറ്റ് അംഗവും യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദുബായ് ഗോള്‍ഡ് സൂഖിലെ ദെയ്ര എന്റിച്ച്‌മെന്റ് പ്രൊജക്റ്റിലാണ് പുതിയ ആസ്ഥാനം.28,000 ചതുരശ്ര അടി സൗകര്യത്തിലുള്ള പുതിയ ആസ്ഥാനം, ഗ്രൂപ്പിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രമായി പ്രവര്‍ത്തിക്കും.
യു.എ.ഇ.യും ഇന്ത്യയും തമ്മില്‍ CEPA കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് ബ്രാന്‍ഡിന് ലഭിച്ച അവസരങ്ങളുപയോഗപ്പെടുത്തിയാണ് എം-ഐ.എച്ച് യാഥാര്‍ത്ഥ്യമാക്കിയത്.
ആഗോള കമ്പനികളും, വിജയകരമായ സംരംഭങ്ങളും തങ്ങളുടെ പ്രവര്‍ത്ത കേന്ദ്രമായി തിരഞ്ഞെടുക്കുന്ന മികച്ച ലക്ഷ്യസ്ഥാനമായി യുഎഇ തുടരുന്നു
ഇന്ത്യ, ജിസിസി, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നിവിടങ്ങളിലെ 10 രാജ്യങ്ങളിലായി 310 ഔട്ട്ലെറ്റുകളുടെ വിപുലമായ റീട്ടെയില്‍ ശൃംഖലയുമായി, ആഗോളതലത്തില്‍ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ബ്രാന്‍ഡായി നിലകൊള്ളുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ പുതിയ ആഗോള ആസ്ഥാനമായി ദുബായ് ദെയ്രയിലുള്ള ഗോള്‍ഡ് സൂഖില്‍, മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ് (M-IH)ഉദ്ഘാടനം ചെയ്തു. 2023 മാര്‍ച്ച് 22-ന് കാബിനറ്റ് അംഗവും, യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരി മലബാര്‍ ഇന്റര്‍നാഷനല്‍ ഹബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍, ഡയറക്ടര്‍മാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, അഭ്യുദയകാംക്ഷികള്‍, മാനേജ്മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിക്കപ്പെട്ടത്.
2008-ല്‍ യുഎഇയില്‍ നിന്ന് അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് 30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്റര്‍നാഷനല്‍ ഹബ്ബ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അത് ബ്രാന്‍ഡിന്റെ ഒരു സുപ്രധാന നാഴികക്കല്ലായാണ് അടയാളപ്പെടുത്തപ്പെടുന്നത്. 28,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, LEED GOLD സര്‍ട്ടിഫൈ ചെയ്ത ദുബൈയിലെ ഗോള്‍ഡ് ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്ത് ആരെയും ആകര്‍ഷിക്കുന്ന നിലയില്‍ സ്ഥിതി ചെയ്യുന്ന പുതിയ ആസ്ഥാനം ബ്രാന്‍ഡിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ബിസിനസ്സ് ലക്ഷ്യങ്ങളുടെ പ്രഭവകേന്ദ്രമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജിസിസി, യുഎസ്എ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും, ആവശ്യമായ പിന്തുണ നല്‍കാനും സാധിക്കുന്ന ഒരു ഗ്‌ളോബല്‍ സെന്‍ട്രലൈസ്ഡ് സപ്ലൈ ചെയിന്‍ സംവിധാനമായി 4 നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഇന്റര്‍നാഷനല്‍ ഹബ്ബ് പ്രവര്‍ത്തിക്കും. കൂടാതെ സമീപ ഭാവിയില്‍ തന്നെ ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്ന യുകെ, ഓസ്ട്രേലിയ, കാനഡ, തുര്‍ക്കി, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് തുടങ്ങിയ നിരവധി രാജ്യങ്ങളിലെ വിപുലീകരണ പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇന്റര്‍ നാഷനല്‍ ഹബ്ബില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
കമ്പനിയുടെ അന്താരാഷ്ട്ര യുണിറ്റില്‍ നിന്നുള്ള എല്ലാ പിന്തുണയും, ഏകോപനവും, നേരത്തേ വികേന്ദ്രീകൃതവും ഓരോ രാജ്യങ്ങളിലും തന്നെ നിറവേറ്റുന്നതുമായ രീതിയിലാണ് നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഇന്റര്‍നാഷനല്‍ ഹബ്ബ് വന്നതോടെ ഈ പ്രക്രിയയെ കൂടുതല്‍ കാര്യക്ഷമമാക്കുവാനും, എല്ലാ ഏകോപനങ്ങളും ഒരൊറ്റ കേന്ദ്രത്തില്‍ നിന്നും നിയന്ത്രിക്കാനും കമ്പനിയുടെ മാനേജ്‌മെന്റിന് സാധിക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള CEPA (പൊതു സാമ്പത്തിക പങ്കാളിത്ത ഉടമ്പടി) ഒപ്പുവെച്ചതിനെത്തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ആഗോള ആസ്ഥാനം യുഎഇയില്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്. രണ്ട് രാജ്യങ്ങളും CEPA കരാര്‍ ഒപ്പിട്ടതിലൂടെ ബ്രാന്‍ഡിന് ലഭിച്ച മികച്ച അവസരങ്ങളാണ് മലബാര്‍-ഇന്റര്‍നാഷനല്‍ ഹബ്ബ് എന്ന ആശയത്തിലേക്ക് നേരിട്ട് നയിച്ചത്.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ബ്രാന്‍ഡിന്റെ എല്ലാ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളും യുഎഇ കേന്ദ്രമായി ഏകോപിപ്പിക്കുവാന്‍ നടത്തിയിരിക്കുന്ന ഈ നീക്കം, ആഗോള കമ്പനികളുടെ പ്രിയപ്പെട്ട വ്യാപാര ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് യുഎഇ എന്ന അഭിമാനകരമായ നേട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. യുഎഇയുടെ പുതിയ സാമ്പത്തിക വ്യവസ്ഥകള്‍ക്കൊപ്പം രാജ്യം നടപ്പാക്കിയ നിയമ നിര്‍മ്മാണങ്ങളും, പരിഷ്‌കാരങ്ങളും നിക്ഷേപകര്‍ക്ക് ഏറെ അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നു. പുതിയ ബിസിനസുകളെ ആകര്‍ഷിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം, നിലവിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും യുഎഇയുടെ ഈ സമീപനം വിജയം കണ്ടിരിക്കുന്നു.
2022 ലെ യുഎഇയുടെ മൊത്തം എണ്ണ ഇതര കയറ്റുമതിയുടെ 32 ശതമാനവും യുഎഇയിലെ സ്വര്‍ണ്ണ മേഖലയില്‍ നിന്നുമാണ്. ഇത് സ്വര്‍ണ്ണത്തിന്റെയും അമൂല്ല്യ രത്‌നങ്ങളുടെയും വ്യാപാരത്തിന്റെ ആഗോള കേന്ദ്രമെന്ന രാജ്യത്തിന്റെ സ്ഥാനം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നു. കൂടാതെ, ഇന്ന് മൊത്തം ആഗോള സ്വര്‍ണ്ണ കയറ്റുമതിയുടെ 8.2 ശതമാനവും യുഎഇ കൈകാര്യ ചെയ്യുന്നു. 2021 ലെ കണക്കനുസരിച്ച് ഈ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും, യുകെയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് യുഎഇയുടെ സ്ഥാനം. സ്വര്‍ണ്ണത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും കണക്കിലെടുക്കുമ്പോള്‍, യുഎഇയുടെ സ്വര്‍ണ്ണത്തിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ആകെ കയറ്റുമതി 135 ബില്യണ്‍ ദിര്‍ഹമാണ്. അതേസമയം രാജ്യത്തിന്റെ സ്വര്‍ണ്ണത്തിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ഏകദേശം 274 ബില്യണ്‍ ദിര്‍ഹമാണ്. പുനര്‍ കയറ്റുമതി ഉള്‍പ്പെടെയുള്ള യുഎഇയുടെ സ്വര്‍ണ്ണ, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ മൊത്തം വ്യാപാരം 17 ശതമാനം വര്‍ധിച്ച് 2022-ല്‍ 451 ബില്യണ്‍ ദിര്‍ഹത്തിലുമെത്തിയിട്ടുണ്ട്.
ദുബായില്‍ മലബാര്‍ -ഇന്റര്‍നാഷനല്‍ ഹബ്ബ് സ്ഥാപിതമായതോടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍ എന്ന സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. പുതിയ വിപണികള്‍ കീഴടക്കുന്നതിനും നിലവിലുള്ള വിപണികളില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമായി ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള വിഷന്‍ 2030 ലക്ഷ്യത്തിന്റെ ചവിട്ടുപടിയായാണ് പുതിയ സൗകര്യം സജ്ജീകരിച്ചിരിക്കുന്നത്. ബ്രാന്‍ഡിന്റെ ലോകമെമ്പാടുമുള്ള വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മാതൃകാപരമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം പ്രദാനം ചെയ്യുന്നതിന്റെ 30 വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍, ഗുണനിലവാരത്തിലും പൂര്‍ണതയിലും സേവനത്തിലുമുള്ള സമര്‍പ്പിത സേവനം ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ആഭരണ വ്യാപാരി എന്ന സ്ഥാനത്തേക്ക് ഞങ്ങളെ നയിച്ചു.
ബ്രാന്‍ഡിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനായി ഒപ്പം നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്ത ഞങ്ങളുടെ പങ്കാളികള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, അധികാരികള്‍ എന്നിവരോട് നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണെന്നും എം.പി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബിന്റെ ഉദ്ഘാടനം തീര്‍ച്ചയായും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് ഒരു ചരിത്ര മുഹൂര്‍ത്തമാണെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ബ്രാന്‍ഡിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ ഉദ്ഘാടനം സംഘടിപ്പിക്കാനായത് അഭിമാനവും, സന്തോഷവും പകരുന്ന നിമിഷം കൂടിയാണ് സമ്മാനിക്കുന്നത്. ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കാന്‍ ഏറ്റവും മികച്ച ആവാസവ്യവസ്ഥയാണ് യുഎഇ പ്രദാനം ചെയ്യുന്നതെന്നത് ഞങ്ങള്‍ നേരിട്ടറിഞ്ഞ അനുഭവമാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള CEPA കരാര്‍ ഒപ്പുവച്ചതോടെ ഇത് പലമടങ്ങ് ശക്തിപ്പെട്ടു. CEPA മുഖേനയുള്ള ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നത്, പുതിയ അന്തര്‍ദേശീയ വിപണികള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും യുഎസ് പോലുള്ള നിലവിലെ വിപണികളില്‍ റീട്ടെയില്‍ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. യുഎഇയില്‍ ബ്രാന്‍ഡിന്റെ പുതിയ ആഗോള ആസ്ഥാനം തുറക്കുന്നതോടെ, യുഎസും ഫാര്‍ ഈസ്റ്റും ഉള്‍പ്പെടെയുള്ള നിലവിലുള്ള എല്ലാ അന്താരാഷ്ട്ര വിപണികളിലെ പ്രവര്‍ത്തനങ്ങളും ദുബായില്‍ നിന്ന് നിയന്ത്രിക്കപ്പെടും. ചരിത്രപരമായ കരാര്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങളുടെ മുഖ്യാതിഥി ഹിസ് എക്‌സലന്‍സി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും സംഘവും വഹിച്ചത് സുപ്രധാനമായ പങ്കാണ്. നിറഞ്ഞ ശുഭപ്രതീക്ഷയിലേക്കാണ് പുതിയ ആഗോള ഹബ്ബിന്റെ വാതിലുകള്‍ അദ്ദേഹം തുറന്നിടുന്നതെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
ബ്രാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ ഘടകങ്ങളെയും ആവശ്യങ്ങളെയും പരിഗണിച്ചാണ് ഈ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആസ്ഥാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദുല്‍ സലാം പറഞ്ഞു. ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ക്ക് ഇവിടെ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര ജ്വല്ലറി വ്യാപാരത്തില്‍ ഞങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് യുഎഇ ഗവണ്‍മെന്റുമായും മറ്റ് പ്രധാന പങ്കാളികളുമായും അടുത്ത് പ്രവര്‍ത്തിക്കാനും അതുവഴി ദുബൈയുടെ സ്വര്‍ണ്ണ നഗരി എന്ന പദവി വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന പങ്കാളിയാകാനും ബ്രാന്‍ഡ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായും കെ.പി.അബ്ദുല്‍ സലാം വ്യക്തമാക്കി.
ESG (Environment, Social & Governance )മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പ്രതിബദ്ധത കര്‍ശനമായി പാലിച്ചുകൊണ്ട്, കെട്ടിടത്തിന്റെ ഡിസൈനുകളില്‍ വിവിധ പാരിസ്ഥിതികവും സുസ്ഥിരവുമായ സാധ്യതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ കെട്ടിടം LEED GOLD സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുള്ള പ്രക്രിയയിലുമാണ്.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെക്കുറിച്ച് ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ല്‍ സ്്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്‌സ്. 4.1 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നീ മേഖലകളിലെ 10 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 310 ഔട്ട്‌ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുമുണ്ട്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 17,500-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ ആശയമായ എംജിഡി – ലൈഫ് സ്റ്റൈല്‍ ജ്വല്ലറിയും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതല്‍ തന്നെ അതിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. ബിസിനസ്സില്‍ ഈ ഉത്തരവാദിത്തവും, സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ഇഎസ്ജി (Environment, Social & Governance) സംവിധാനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സ്ഥാപനത്തിന്റെ സിഎസ്ആര്‍ നയനിലപാടുകള്‍. വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്.
ഷാജിഫ് s/o സലീം, വയസ്സ് 24/21, മരക്കാരകത്ത് (H), കുന്നമംഗലം കുന്ന്, മേപ്പാടി പി ഒ, കോട്ടപ്പടി അംശം എന്നയാളോട് ചോദിച്ചതില്ഴ പറഞ്ഞത്,
ഞാന്ഴ കുന്നമംഗലംകുന്ന് എന്ന സ്ഥലത്താണ് താമസിക്കുന്നത്. ഞാന്ഴ ടിപ്പര്ഴ ഡ്രൈവറാണ്, 16.08.21 തിയ്യതി വൈകിട്ട് ഞാന്ഴ വീട്ടിലുള്ളപ്പോള്ഴ 4 മണിയോട് കൂടി ഞങ്ങളുടെ അയല്ഴവാസിയായ സുഹൈലിന്ഴെറ വീട്ടില്ഴ പോലീസ് വന്നത് കണ്ട് ഞാനും അയല്ഴവാസിയായ അസീസ് ക്കയും അങ്ങോട്ട് പോയി നോക്കിയിരുന്നു .ഞങ്ങളുടെ സാന്നിദ്ധ്യത്തില്ഴ എസ് ഐ അവിടെയുണ്ടായിരുന്ന സുഹൈലിന്ഴെറ ജ്യേഷ്ഠന്ഴ അബ്ദുല്ഴ നിസാമിനോട് നിങ്ങളുടെ വീട്ടില്ഴ മയക്കുമരുന്നുകളും പുകയില ഉല്ഴപ്പന്നങ്ങളും നിയമ വിരുദ്ധമായി വില്ഴപ്പനക്കായി സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നും ആയത് കൊണ്ട് വീട് പരിശോധന നടത്തുന്നതിന് വന്നതാണെന്ന് പറഞ്ഞു. വീട് പരിശോധന നടത്തുന്നതിനായി പോലീസ് എന്നെയും അസീസ്ക്കയേയും കൂട്ടി വീടിന് അകത്ത് കയറി മുകളിലേക്കുളള കോണി കയറി മുകളിലെത്തി ഇടനാഴിയില്ഴ പ്രവേശിച്ച് തുറന്നിട്ട മുറിയില്ഴ പ്രവേശിച്ച് മുറി വിശദമായി പരിശോധിച്ചതില്ഴ റൂമിന്ഴെറ ഒരു മൂലയില്ഴ കാണപ്പെട്ട അലമാര തുറന്ന് പരിശോധിച്ചതില്ഴ അലമാരയില്ഴ തുണികളും മററും അടുക്കി വെച്ചതായി കണ്ട് തുണികള്ഴ മാററി പരിശോധിച്ചതില്ഴ യാതൊന്നും കണ്ടെത്തിയിട്ടില്ലാത്തതും റൂമിലെ ഫാനിന്ഴെറ കപ്പില്ഴ ഒരു കറുത്ത തുണിപോലുളള എന്തോ വെച്ചതായി കണ്ട് എസ് ഐ കട്ടിലില്ഴ കയറിനിന്ന് ഫാനിന്ഴെറ കപ്പ് പരിശോധിക്കുകയും കറുത്ത പക്ഖച്ച് എടുത്ത് പരിശോധിച്ചപ്പോള്ഴ ഒരു പ്ളാസ്റ്റിക്ക് കവറില്ഴ രണ്ട് ഗുളികകളും മറ്റൊരു പ്ളാസ്റ്റിക്ക് കവറില്ഴ ക്രിസ്റ്റല്ഴ രൂപത്തിലുള്ള വസ്തുവും മറ്റൊരു പ്ളാസ്റ്റിക്ക് കവറില്ഴ കറുത്ത നിറത്തിലുള്ള ഒരു വസ്തുവും കണ്ടെടുത്തു. ആയത് എസ് ഐ ഞങ്ങളെ രണ്ട്പേരേയും കാണിച്ച് ബോധ്യപ്പെടുത്തിയിട്ടുളളതുമാണ്. അത് മയക്ക്മരുന്ന് ഇനത്തില്ഴപ്പെട്ട എം ഡി എം എ ഗുളികകളും, എ.ഡി എം എ യും, ഹാഷിഷും ആണെന്ന് എസ് ഐ സാര്ഴ ഞങ്ങളോട് പറഞ്ഞു. മറ്റൊരു മുറി പോലീസ് പരിശോധിച്ചപ്പോള്ഴ ഒരു കവറില്ഴ മാലകളായി 30 വീതം ചെറിയ പാക്കററ് ഹാന്ഴസും കണ്ടെടുത്തു. അതും ഞങ്ങളെ കാണിച്ച് തന്ന് ബോധ്യപ്പെടുത്തി. ശേഷം ക്രിസ്സ്റ്റല്ഴ രൂപത്തിലുളള വസ്തു തൂക്കിയതില്ഴ 22.180 gmഉം മുതലുകളില്ഴ നിന്നും സുതാര്യമായ കവറില്ഴ സൂക്ഷിച്ചിരുന്ന ഗുളിക രൂപത്തിലുളള വസ്തു കവറുള്ഴപ്പടെ തൂക്കിയതില്ഴ 0.970 ഗ്രാമും, കറുത്ത നിറത്തിലുളള വസ്തു കവറുള്ഴപ്പെടെ തൂക്കിയതില്ഴ 2.330 ഗ്രാമും, തൂക്കമുള്ളതായി ഞങ്ങളെ രണ്ട് പേരേയും എസ് ഐ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം മേല്ഴപറഞ്ഞ മുതലുകള്ഴ ബന്തവസിലെടുക്കുന്നതിന് പോലീസ് സ്ഥലത്ത്്വെച്ച് തയ്യാറാക്കിയ സെര്ഴച്ച് ലിസ്റ്റിലും മുതലുകള്ഴ പാക്ക് ചെയ്ത കവറിന് പുറത്ത് ഒട്ടിച്ച ലേബലുകളിലും സാക്ഷിയായി ഞാനും എന്ഴെറ കൂടെയുണ്ടായിരുന്ന അസീസ് ക്കയും ഒപ്പിട്ടിട്ടുണ്ട്. സംഭവം ഞാനും അസീസ്ക്കയും നേരില്ഴ കണ്ടിട്ടുണ്ട്.
അബ്ദുല്ഴ അസിസ് S/O അലി, വയസ്സ് 56/21, കാവുംപാടന്ഴ (H), കുന്നമംഗലം കുന്ന്.മേപ്പാടി പി ഒ, കോട്ടപ്പടി അംശം എന്നയാളോട് ചോദിച്ചതില്ഴ പറഞ്ഞത്
ഞാന്ഴ കുടുംബമായി കുന്നമംഗലംകുന്ന് എന്ന സ്ഥലത്താണ് താമസിക്കുന്നത്. എനിക്ക് കൃഷിപണിയാണ്. 16.08.21 തിയ്യതി വൈകിട്ട് 4 മണിയോട് കൂടി എന്ഴെറ അയല്ഴവാസിയായ കബീറിന്ഴെറ വീട്ടില്ഴ പോലീസ് വന്നത് കണ്ട് ഞാന്ഴ അങ്ങോട്ട് പോയി നോക്കി .എന്ഴെറയും അയല്ഴവാസിയായ ഷാജിഫിന്ഴെറയും സാന്നിദ്ധ്യത്തില്ഴ എസ് ഐ സാര്ഴ അവിടെയുണ്ടായിരുന്ന നിസാമിനോട് നിങ്ങളുടെ വീട്ടില്ഴ മയക്കുമരുന്നുകളും പുകയില ഉല്ഴപ്പന്നങ്ങളും നിയമ വിരുദ്ധമായി വില്ഴപ്പനക്കായി സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നും വീട് പരിശോധിക്കുന്നതിന് വന്നതാണെന്നും പറഞ്ഞു. പോലീസ് എന്നെയും ഷാജിഫിനേയും കൂട്ടി വീട് പരിശോധന നടത്തുന്നതിനായി വീടിന് അകത്ത് കയറി വീടിന് മുകളിലേക്കുളള കോണി കയറി മുകളിലെത്തി ഇടനാഴിയില്ഴ പ്രവേശിച്ച് ഇടനാഴിയില്ഴ നിന്നും വടക്ക് വശത്തുള്ള ബെഡ്റൂമില്ഴ പ്രവേശിച്ച് ടി മുറിയില്ഴ കാണപ്പെട്ട അലമാര തുറന്ന് പരിശോധിച്ചതില്ഴ അലമാരയില്ഴ തുണികളും മററും അടുക്കി വെച്ചതായി കാണുകയും തുണികള്ഴ മാററി പരിശോധിച്ചതില്ഴ യാതൊന്നും കണ്ടെത്തിയിട്ടില്ലാത്തതും ശേഷം ടി റൂമിലെ ഫാനിന്ഴെറ കപ്പില്ഴ ഒരു കറുത്ത തുണിപോലുളള എന്തോ വെച്ചതായി കണ്ട് എസ് ഐ കട്ടിലില്ഴ കയറിനിന്ന് ഫാനിന്ഴെറ കപ്പ് പരിശോധിക്കുകയും ആ കറുത്ത പക്ഖച്ച് എടുത്ത് പരിശോധിച്ചപ്പോള്ഴ ഒരു പ്ളാസ്റ്റിക്ക് കവറില്ഴ രണ്ട് ഗുളികരൂപത്തിലുള്ള വസ്തുവും മറ്റൊരു പ്ളാസ്റ്റിക്ക് കവറില്ഴ ക്രിസ്റ്റല്ഴ രൂപത്തിലുള്ള വസ്തുവും മറ്റൊരു പ്ളാസ്റ്റിക്ക് കവറില്ഴ കറുത്ത നിറത്തിലുള്ള ഒരു വസ്തുവും കണ്ടെടുത്തു. ആയത് എസ് ഐ ഞങ്ങളെ രണ്ട്പേരേയും കാണിച്ച് തന്നിരുന്നു.. അത് മയക്ക്മരുന്ന് ഇനത്തില്ഴപ്പെട്ട എ.ഡി എം എ യും, ഹാഷിഷും ആണെന്ന് എസ് ഐ സാര്ഴ ഞങ്ങളോട് പറഞ്ഞു. ഇടനാഴിയില്ഴ നിന്നും തെക്ക് ഭാഗത്തുള്ള ബെഡ്റൂമില്ഴ പോലീസ് പരിശോധിച്ചപ്പോള്ഴ ഒരു കവറില്ഴ മാലകളായി 30 വീതം ചെറിയ പാക്കററ് ഹാന്ഴസും കണ്ടെടുത്തു. അതും ഞങ്ങളെ കാണിച്ച് തന്ന് ബോധ്യപ്പെടുത്തി. ശേഷം ക്രിസ്സ്റ്റല്ഴ രൂപത്തിലുളള വസ്തു തൂക്കിയതില്ഴ 22.180 gmഉം ഗുളിക രൂപത്തിലുളള വസ്തു കവറുള്ഴപ്പടെ തൂക്കിയതില്ഴ 0.970 ഗ്രാമും, കറുത്ത നിറത്തിലുളള വസ്തു കവറുള്ഴപ്പെടെ തൂക്കിയതില്ഴ 2.330 ഗ്രാമും, തൂക്കമുള്ളതായി ഞങ്ങളെ രണ്ട് പേരേയും എസ് ഐ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം മേല്ഴപറഞ്ഞ മുതലുകള്ഴ ബന്തവസിലെടുക്കുന്നതിന് പോലീസ് സ്ഥലത്ത്്വെച്ച് തയ്യാറാക്കിയ സെര്ഴച്ച് ലിസ്റ്റിലും മുതലുകള്ഴ പാക്ക് ചെയ്ത കവറിന് പുറത്ത് ഒട്ടിച്ച ലേബലുകളിലും സാക്ഷിയായി ഞാനും എന്ഴെറ കൂടെയുണ്ടായിരുന്ന ഷാജിഫും ഒപ്പിട്ടിട്ടുണ്ട്. സംഭവം ഞാനും ഷാജിഫും കണ്ടിട്ടുണ്ട്.