മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി മെയ് 23 വ്യാഴാഴ്ച,”ഫൈൻഡിങ് ഹാപ്പിനസ് ഇൻ യു ആൻഡ് മി” എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത അഭിനേത്രിയും, മോട്ടിവേറ്ററും, സഞ്ചാരിയുമായ അഞ്ജു നായർ മാങ്ങാട്ടാണ് ക്ലാസ് എടുത്തത്. സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, വനിതാവേദി പ്രസിഡന്റ് ഇനി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള വനിതാ വേദി സെക്രട്ടറി നിമ്മി റോഷൻ, അഭിനേത്രി ഓട്രിയാൻ എന്നിവർ പരിപാടിയിൽ സന്നഹിതരായിരുന്നു. രചന അഭിലാഷ് സ്വാഗതവും സാരംഗി ശശിധരൻ കൃതജ്ഞതയും അറിയിച്ചു.