bahrainvartha-official-logo
Search
Close this search box.

തർബിയ ഇസ്ലാമിക് സൊസൈറ്റി ഈദ് സംഗമം സംഘടിപ്പിച്ചു

WhatsApp Image 2023-04-23 at 7.37.33 PM

മനാമ: തർബിയ ഇസ്ലാമിക് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ അൽ മന്നായി മലയാള വിഭാഗം സംഘടിപ്പിച്ച ഈദ് – മീറ്റ് ഉമ്മ് അൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിനോട് അനുബന്ധിച്ചുള്ള ഇഫ്‌താർ ടെന്റിൽ വെച്ച് നടന്നു.

ഷെയ്ഖ് ആദൽ ബിൻ റാഷിദ് ബുസൈബീഅ (ഡയറക്ടർ ഓഫ് പ്രോജക്ട് ഡിപ്പാർട്ടമെന്റ്), ഡോ. സഅദുല്ല അൽ മുഹമ്മദി (ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം) എന്നിവർ പങ്കെടുത്ത പരിപാടിയിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രസിഡണ്ട് അബ്ദുല്ലത്വീഫ് മദനി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

റമദാൻ എന്ന അതിഥി നമ്മിൽ നിന്നും വിടവാങ്ങി എങ്കിലും അത് നൽകിയ മൂല്യങ്ങൾ വരും ദിനങ്ങളിലും നമ്മൾ കാത്തു സൂക്ഷിക്കണമെന്ന് അദ്ദേഹം സദസ്സിനെ ഉത്‌ബോധിപ്പിച്ചു.

റമദാൻ മാസം റയ്യാൻ സ്റ്റഡി സെന്റർ നടത്തിയ വൈജ്ഞാനിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിസ്‌ഡം ഗൾഫ് കോ ഓർഡിനേറ്റർ മുഹമ്മദ്‌ ഷെരീഫ് വിതരണം ചെയ്‌തു.

വിവിധ മദ്രസ്സാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ സമീർ ഫാറൂഖി നിയന്ത്രിച്ചു. ഹംസ അമേത്ത്, യാഖൂബ് ഈസ്സ, അബ്ദുൽ അസീസ് ടി.പി., അബ്ദുൽ റസാഖ് വി.പി., യഹ്യ സി.ടി., എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!