മനാമ: ബഹ്റൈന്‍ തട്ടായ് ഭാട്ടിയ കമ്മ്യൂണിറ്റി, സഹോദര സംഘടനയായ ഭാട്ടിയ മിത്ര മണ്ഡലുമായി സഹകരിച്ച്, സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയ്ക്ക് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. കൊവിഡ് കാലത്തും അതിനുശേഷവും ഇന്ത്യന്‍ സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിച്ച ഇന്ത്യന്‍ അംബാസഡറുടെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.
അതിഥികളെ അഭിസംബോധന ചെയ്തുകൊണ്ട്, ഭാട്ടിയ കമ്മ്യൂണിറ്റി രാജ്യത്ത് ആദ്യമായി സ്ഥിരതാമസമാക്കിയവരില്‍ ഒരു കൂട്ടായ്മയാണെന്നും 200 വര്‍ഷം പഴക്കമുള്ള ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രം ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നല്ല ബന്ധത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും തെളിവാണെന്നും ഇന്ത്യന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി.