ഏകസിവിൽ കോഡും, മതേതര ഇന്ത്യയുടെ ഭാവിയും പ്രമേയമാക്കി ഈസ്റ്റ്‌ റിഫാ കെഎംസിസി സമ്മേളനം സംഘടിപ്പിച്ചു

New Project - 2023-08-05T183932.556

മനാമ: ഈസ്റ്റ്‌ റിഫാ അൽ യാസി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച പരിപാടി കെ എം സി സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ്റ് കുട്ടൂസ സാഹിബ് മുണ്ടേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസ്‌ലം ഖിറാഅത്ത് പാരായണം ചെയ്തു.

MSF സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് സാഹിബ് വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
രാജ്യത്തിന്റെ ഹൃദയം എന്ന് പറയുന്ന ഭരണ ഘടനയിൽ നിർദേശിക്കപ്പെട്ട പല നിർദേശ തത്വങ്ങളെയും ഒന്നിനെ മാത്രം ഉയർത്തിക്കാണിച്ചു രാജ്യത്തെ ഒരു ജനതയെ ഭയപ്പെടുത്തുകയും, ഭീഷണിപ്പെടുത്താനുമാണ് ഏക സിവിൽകോട് വീണ്ടും ഫാഷിസ്റ്റ് ഭരണകൂടം ഉയർത്തിക്കൊണ്ട് വരുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കര, ഭാരവാഹികളായ കെ പി മുസ്തഫ,ഗഫൂർ കൈപ്പമംഗലം ഷാജഹാൻ പരപ്പൻ പോയിൽ, ടിപ് ടോപ് ഉസ്മാൻ,സിദ്ദീഖ് കണ്ണൂർ, എൻ അബ്ദുൽ അസീസ്, അബ്ദുള്ള അമാന, ഹംസ അൻവരി എക്സി കുട്ടീവ് അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ,വനിതാ വിഭാഗം നേതാക്കളായ ഡോ. നസീഹ ഇസ്മായിൽ, ജസ്‌ന സുഹൈൽ, സഹഭാരവാഹികൾ വിവിധ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ പ്രവർത്തകർ കെഎംസിസി യുടെ അഭ്യൂദയ കാംഷികൾ,തുടങ്ങിയ നൂറ്റി അമ്പതോളം പേർ പങ്കെടുത്തു.

പരിപാടിയോടനുബന്ധിച്ചു ആസ്റ്റർ മെഡിക്കൽ സെന്ററിന്റെ ഫ്രീ മെഡിക്കൽ ചെക്കപ്പും ആകർഷണ നിരക്കിലുള്ള ലാബ് ടെസ്റ്റ്‌ പാകേജും ഉണ്ടായിരുന്നു. ആഗസ്ത് 5വരെ പാക്കേജ് ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറീക്കുകയും ചെയ്തു. രജിസ്ട്രഷന് 33036757 നമ്പറിൽ ബന്ധപ്പെടാം

സിദ്ധീക് എംകെ, സാജിദ് കൊല്ലിയിൽ, സാജിർ സി ടി കെ, ഉമ്മർ സി പി, ഫസലു റഹ്മാൻ, ആർ കെ മുഹമ്മദ്‌, കുഞ്ഞമ്മദ് ശീഷൽ മുസ്തഫ, നിസാർ പേരാമ്പ്ര, സജീർ സി കെ നാസിർ ഉറുതോടി, സഫീർ, താജു, ആസിഫ്,ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

പ്രസിഡന്റ് റഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ ടി ടി അഷ്‌റഫ്‌ സ്വാഗതവും ഷമീർ മുവ്വാറ്റ്പുഴ നന്ദിയും രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!