മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ് തുടങ്ങി. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബോധവല്‍ക്കരണ മാസാചരണത്തോടനുബന്ധിച്ചാണ് പരിപാടി. പാക്കേജ് കാലയളവില്‍ 15 ദിനാറിന് ടോട്ടല്‍ പിഎസ്എ (പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍), ക്രിയാറ്റിനിന്‍, യൂറിന്‍ അനാലിസിസ്, ശാരീരിക പരിശോധന, യൂറോളജി കള്‍സള്‍ട്ടേഷന്‍ എന്നിവ ലഭിക്കും. കൂടാതെ, പാക്കേജില്‍ തന്നെ, ആവശ്യാനുസരണം യൂറോഫ്‌ളോമീറ്ററി പരിശോധനയും ലഭിക്കും. താരതമ്യേനെ ചെലവേറിയ പരിശോധനകള്‍ കുറഞ്ഞ ചെലവിലാണ് ലഭ്യമാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിവരങ്ങള്‍ക്ക്: 17288000, 16171819
സൗജന്യ പ്രമേഹ പരിശോധന
മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ചൊവ്വാഴ്ച സൗജന്യ ബ്ലഡ് ഷുഗര്‍ പരിശോധന ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. ബിപി, ബിഎംഐ പരിശോാധനയും സൗജന്യമായി ലഭിക്കും. നവംബർ 14 രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെയാണ് സൗജന്യ പരിശോധന സമയം. വിവരങ്ങള്‍ക്ക്: 17288000, 16171819