മനാമ: കൊല്ലം ഇടമുളക്കല്‍ സ്വദേശി പാര്‍വതി നിവാസില്‍ അനീഷ് അപ്പു (47) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ഫ്ലെക്സി വിസയില്‍ നിന്ന് ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ബഹറൈനില്‍ ഉണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ: ജയ്ത ധര്‍മരാജ്, മക്കൾ- പാര്‍വതി(8), രോഹിത്(4).
ഭൗതിക ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ICRF ന്റെ സഹായത്താല്‍ നടന്നു വരുന്നതായി സാമൂഹിക പ്രവർത്തകൻ കെ.ടി. സലിം അറിയിച്ചു. അനീഷിന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.