ഐ വൈ സി സി ‘യൂത്ത് ഫെസ്റ്റ് 2024’; ദീപശിഖാ പ്രയാണത്തിന് റിഫ ഏരിയ കമ്മറ്റി സ്വീകരണം നൽകി

WhatsApp Image 2024-02-29 at 12.43.31 PM

മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ഹമദ് ടൗൺ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ റിഫാ ഏരിയ വൈസ് പ്രസിഡന്റ് അഖിൽ, സെക്രട്ടറി സജീർ എന്നിവർക്ക് ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി കൈമാറി. ശേഷം സംഘടിപ്പിച്ച ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്തു.

 

ജോജി കുര്യൻ മുഖ്യപ്രഭാഷണം നടത്തി ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേറ്റർ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി,സബ് കമ്മറ്റി കൺവീണർമാരായ ഷംസാദ് കാക്കൂർ, ജസീൽ, ഹരി ഭാസ്കർ റിഫ , ഹമദ് ടൗൺ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് ഏരിയ ഭാരവാഹി സന്തോഷ്‌ സാനി നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!