ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ‘ഫിറ്റ് ഫോര്‍ റമദാന്‍’ പാക്കേജ്

New Project - 2024-03-04T085407.536

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി ‘ഫിറ്റ് ഫോര്‍ റമദാന്‍’ പാക്കേജ് തുടങ്ങി. എട്ട് ദിനാറിന് ബ്ലഡ് ഷുഗര്‍, സിബിസി (ഫുള്‍ പ്രൊഫൈല്‍), കൊളസ്ടറോള്‍, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്ജിപിടി, എസ്ജിഒടി, എച്ച് പൈലോറി, യൂറിന്‍ അനാസിലിസ് എന്നീ പത്ത് പരിശോധനകള്‍ ലഭ്യമാകുമെന്ന് മാനേജ്മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു.

 

ഇതിനു പുറമേ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ബിപി, ബിഎംഐ പരിശോധനകള്‍ എന്നിവയും ലഭ്യമാണ്. പാക്കേജ് എടുക്കുന്നവര്‍ക്ക് ഒരു തവണ സൗജന്യമായി ഡെന്റല്‍, ഓഡിയോജളജിസ്റ്റ് കണ്‍സള്‍ട്ടേഷനുകളും ലഭിക്കും. കൂടാതെ, ഡോക്ടര്‍ റഫര്‍ ചെയ്യുന്നത് പ്രകാരം ഇന്റേണല്‍ മെഡിസിന്‍, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, യൂറോളജി, ഗ്യാസ്ണ്‍ട്രോഎന്‍ട്രോളജി, ഇന്‍എടി എന്നിവയില്‍ ഏതെങ്കിലുമൊരു സ്പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

 

ഫിറ്റ് ഫോര്‍ റമാദാന്‍ പാക്കേജ് ഉള്ളവര്‍ക്ക് വിറ്റാമിന്‍ ഡി, ടിഎസ്എച്ച്, ഇസിജി, അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍, കേള്‍വിക്കുറവ് പരിശോധിക്കുന്നതിനുള്ള ഓഡിയോമെട്രി, മധ്യ ചെവിയിലെ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന ടിമ്പാനോമെട്രി എന്നീ പരിശോധനകളില്‍ അമ്പത് ശതമാനം ഇളവും ലഭ്യമാണ്. ഏപ്രില്‍ 30 വരെ രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതുവരെ പാക്കേജ് ലഭ്യമായിരിക്കും. വളരെ ചെലവേറിയ പരിശോധനകളാണ് പാക്കേജില്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതെന്നും ഈ അവസരം എല്ലാ പ്രവാസികളും ഉപയോഗപ്പെടുത്തണമെന്നും ഷിഫ അല്‍ ജസീറ ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 17288000, 16171819.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!