bahrainvartha-official-logo
Search
Close this search box.

കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡണ്ട് ഷാജഹാൻ പരപ്പൻ പൊയിൽ, ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്ല്യാപ്പള്ളി

New Project - 2024-03-04T091928.042

മനാമ: കെഎംസിസി ബഹ്റൈൻ കോഴിക്കോട് കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്‌മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.

 

ജനറൽ സെക്രട്ടറി കെ കെ അഷ്‌റഫ്‌ അഴിയൂർ റിപ്പോർട്ടും ഓർഗാനസിങ് സെക്രെട്ടറി പി കെ ഇസ്ഹാഖ് ജില്ലാ, മണ്ഡലം കമ്മിറ്റികൾ നടത്തിയ പ്രവർത്തനങ്ങളുടെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ്‌ എസ് വി ജലീൽ, ജില്ലാ ഭാരവാഹികളായ സുഹൈൽ മേലടി, ഫൈസൽ കണ്ടിതാഴ എന്നിവർ ആശംസകളർപ്പിച്ചു.

 

ജില്ലാ പ്രസിഡന്‍റായി ഷാജഹാന്‍ പരപ്പന്‍പൊയില്‍ വൈസ് പ്രസിഡന്‍റുമാരായി റസാഖ് ആയഞ്ചേരി ,ഷാഹിര്‍ ബാലുശ്ശേരി ,അശ്റഫ് തോടന്നൂര്‍ ,ശാഫി വേളം ,മൊയ്തീന്‍ പേരാമ്പ്ര എന്നിവരെയും ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി സെക്രട്ടറിമാരായി മുനീര്‍ ഒഞ്ചിയം ,മുഹമ്മദ് സിനാന്‍ കൊടുവള്ളി ,അബ്ദുറഹിമാന്‍ തുമ്പോളി ,എന്‍ കെ റഷീദ് പേരാമ്പ്ര, ലത്തീഫ് വരിക്കോളി എന്നിവരെയും ട്രഷറര്‍ ആയി സുബെെര്‍ പുളിയാവിനെയും ഓര്‍ഗനെെസിംങ് സെക്രട്ടറിയായി നസീം പേരാമ്പ്രയേയും തിരഞ്ഞെടുത്തു.

 

അഞ്ഞൂറോളം കൗൺസിലർമാർ പങ്കെടുത്ത തെരെഞ്ഞെടുപ്പ് പ്രക്രിയക്ക് റിട്ടേണിംഗ് ഓഫീസർമാരായ ഇൻമാസ് ബാബു പട്ടാമ്പി, മഹമൂദ് പെരിങ്ങത്തൂർ, ഇഖ്ബാൽ താനൂർ, റഷീദ് ആറ്റുർ, അശറഫ് കക്കണ്ടി, ശർഫുദ്ധീൻ മാരായമംഗലം, ഉമ്മർ തൊരപ്പ, ഹുസൈൻ മാണിക്കോത്ത്, KP നൂറുദ്ധീൻ, ശിഹാബ് പ്ലസ് എന്നിവർ നേതൃത്വം നൽകി. അഷ്‌റഫ്‌ അഴിയൂർ സ്വാഗതവും ഇസ്ഹാഖ് വില്ല്യപള്ളി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!