കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

New Project - 2024-03-04T180606.651

മനാമ: ബഹ്റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024 -2025 കാലയളവിയിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ജനറൽ കൗൺസിൽ ജില്ലാ പ്രസിഡന്റ് പി ടി ഹുസൈൻ്റെ അധ്യക്ഷതയിൽ ബഹറൈൻ കെഎംസിസി സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി K P മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു.

 

കെ എം സി സി ബഹ്റൈൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര, കാസിം റഹ്മാനി എന്നിവർ ആശംസകളർപ്പിച്ചു. ആർ കെ ഷമീം വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസർമാരായ ഹുസൈൻ സി മാണിക്കോത്ത്, മഹമൂദ് പെരിങ്ങത്തൂർ,മുജീബ് റഹ്മാൻ കെ പി എന്നിവർ 2024- 2025 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

പ്രസിഡന്റ്: റിയാസ് പന്തിപ്പൊയിൽ, ജനറൽ സെക്രട്ടറി: സെമീം കുഞ്ഞോം, ട്രഷറർ : അനസ് പനമരം, ഓർഗനൈസിംഗ് സെക്രട്ടറി: സഫീർ നിരവിൽപ്പുഴ, വൈസ് പ്രസിഡന്റുമാർ: ഹുസൈൻ മുട്ടിൽ, ഹസീബ് ചീരാൽ, ഷഫീഖ് ആർ.വി കുഞ്ഞോം, മുഹസിൻ മന്നത്ത്, നിഷാദ് വടുവഞ്ചാൽ.

സെക്രട്ടറിമാർ: ഫത്ഹുദ്ധീൻ മേപ്പാടി, ഷാനിദ് പള്ളിക്കൽ, റഹനീഫ് മേപ്പാടി, ഷാഫി ബത്തേരി, ഫൈസൽ വെള്ളമുണ്ട. എന്നിവരെ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തു.

സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയംഗം റഫീഖ് നാദാപുരം സന്നിഹിതനായിരുന്നു. ആർ കെ സെമീം സ്വാഗതവും, മുഹസിൻ മന്നത്ത് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!