bahrainvartha-official-logo
Search
Close this search box.

ദാറുൽ ഈമാൻ കേരള മദ്രസ റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു

IMG-20240525-WA0001

മനാമ: ദാറുൽ ഈമാൻ കേരള മദ്രസ റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു. ഫ്രൻ്റ്സ് അസോസിയേഷൻ റിഫ ഏരിയ വൈസ് പ്രസിഡന്റ് അഹ്‌മദ്‌ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. തമന്ന നാസീമിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ
വൈസ് പ്രിൻസിപ്പൾ പി എം അശ്റഫ് അധ്യക്ഷത വഹിക്കുകയും മുഹമ്മദ് അലി ഉസ്താദ് സ്വാഗതമാശംസിക്കുകയും ചെയ്തു.

പി.ടി.എ പ്രസിഡന്റ് അബ്ദുൽ ആദിൽ, എം ടി എ പ്രസിഡന്റ് നസ്‌നീൻ അൽത്താഫ്, എഫ്.എസ്.എ ഏരിയ പ്രസിഡന്റ് അബ്ബാസ് മലയിൽ എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ ഹഖ് ഉസ്താദ് സമാപനം നിർവഹിച്ചു. മദ്റസ വിദ്യാർഥികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. പുതുതായി മദ്റസയിൽ ചേർന്ന കുട്ടികളെ എല്ലാവരും ചേർന്ന് സ്വാഗതം ചെയ്തു.

പരിപാടികൾക്ക് അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ, മുഹമ്മദ്‌ ഫാറൂഖ് ഉസ്താദ്, മുഹമ്മദ്‌ ശരീഫ് ഉസ്താദ്, ഷംല, ലുലു അബ്ദുൽ ഹഖ്, ഷൈമില നൗഫൽ, സൗദ പേരാമ്പ്ര, നാസർ ആയിശാസ്‌ എന്നിവർ നേതൃത്വം നൽകി. മദ്രസകളിലേക്ക് അഡ്മിഷൻ നേടുന്നതിന് 3651 3453 (മനാമ), 3402 6136 (റിഫ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കോർ കമ്മിറ്റി ഹെഡ് സി. ഖാലിദ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!