small icons
small icons

ബഹ്‌റൈൻ കെഎംസിസി ഈസ്റ്റ് റിഫ ഏരിയാ കമ്മിറ്റിക്ക് പുതിയ ഓഫീസും ഓഡിറ്റോറിയവും; ഉദ്ഘാടനം ഇന്ന് പി.എം.എ സലാം നിർവഹിക്കും

New Project (37)

മനാമ: കെഎംസിസി ബഹറൈൻ ഈസ്റ്റ് റിഫ ഏരിയാ കമ്മിറ്റി ഓഫീസും സി എച്ച് ഓഡിറ്റോറിയവും ഇന്ന് ജൂൺ 27 വ്യാഴം രാത്രി 8:30 ന് സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സെക്രട്ടറിയും കോട്ടക്കൽ എംഎൽഎയുമായ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ അതിഥിയായും കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സയിനാർ കളത്തിങ്കൽ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. വിവിധ സംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.

ഉദ്ഘാടന പരിപാടി വിജയിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആസൂത്രണം ചെയ്യാൻ യോഗം ചേർന്നു. പ്രസിഡണ്ട് റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി ടി അഷ്‌റഫ് സ്വാഗതവും സിദീഖ് എം കെ നന്ദിയും രേഖപ്പെടുത്തി.

ഉസ്മാൻ ടിപ് ടോപ്, എൻ അബ്ദുൽ അസീസ്, ഷമീർ വി എം സാജിദ് കെ, ഉമ്മർ സി പി ഫസിലുറഹ്മാൻ, മുസ്തഫ കെ, മുസ്തഫ പട്ടാമ്പി, നാസിർ ഉറുതോടി, നിസാർ മാവിലി, സജീർ സി കെ, സഫീർ കെ, പ്രവർത്തക സമിതി അംഗങ്ങൾ യോഗത്തിന് നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾക്ക് 39094104.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

error: Content is protected !!