‘വയനാടിന്റെ കണ്ണീരൊപ്പാൻ’ ആഴ്ച കൊണ്ട് അദ്ഭുതം സൃഷ്ടിച്ച് കെഎംസിസി ബഹ്റൈൻ; ആദ്യ ഗഡുവായി 25 ലക്ഷം രൂപ കൈമാറി

New Project (1)

മനാമ: “വയനാടിന്റെ കണ്ണീരൊപ്പാൻ” മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വയനാടിൻ്റെ സമഗ്ര പുനരധിവാസ പദ്ധതിയുടെ ഫണ്ടിലേക്ക് കെ എം സി സി ബഹ്‌റൈൻ നൽകുന്ന ഫണ്ടിലേക്ക് ആദ്യ ഗഡുവായി ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കെ എം സി സി ബഹ്‌റൈൻ പ്രസിഡന്റ് സംസ്ഥാന പ്രസിഡൻ്റ് എ ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയും ചേർന്നു കൈമാറി.

 

കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന ചടങ്ങിൽ പി. കെ. കുഞ്ഞാലികുട്ടി, പി. എം. എ സലാം, ഡോ. എം. കെ മുനീർ, സി. ടി. അഹമ്മദലി, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫണ്ട് കൈമാറിയത്. കെ എം സി സി സ്റ്റേറ്റ് സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽ പീടികയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

2-8-2024 വെള്ളിയാഴ്ച പാണക്കാട് നടന്ന പ്രഖ്യാപനം കഴിഞ്ഞു ഒരാഴ്ച്ച പൂർത്തിയാകും മുമ്പ് തന്നെ ആദ്യ ഗഡു കൈമാറാൻ കഴിഞ്ഞത് കെ എം സി സി ബഹ്‌റൈൻ ത്വരിത ഗതിയിൽ പൂർത്തിയാക്കിയ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു. കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ വയനാട് പുനരധിവാസ ഫണ്ട് ശേഖരത്തിൻ്റെ ആഹ്വാനം ജില്ലാ ഏരിയ മണ്ഡലം പ്രവർത്തകർ ഏറ്റെടുത്തതോടുകൂടിയാണ് സമയബന്ധിതമായി ഫണ്ടിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കുവാൻ സാധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!