എഐ ഫ്യൂച്ചർ ടെക് എക്‌സ്പോയിൽ ഒന്നാം സ്ഥാനം നേടി ബഹ്‌റൈൻ മുൻ പ്രവാസി മലയാളി വിദ്യാർഥി

New Project (11)

മനാമ: തമിഴ്‌നാട് ധർമ്മപൂരിയിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്യൂച്ചർ ടെക് എക്‌സ്പോയിൽ ഒന്നാം സ്ഥാനം നേടി മലയാളി വിദ്യാർഥി. ബഹ്‌റൈനിലെ പൂർവ വിദ്യാർത്ഥിയായ കണ്ണൂർ സിറ്റി സ്വദേശി നാസിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു പങ്കെടുത്ത 1400 പേരെ പിന്നിലാക്കി നേട്ടം കരസ്ഥമാക്കിയത്. ഐഐടി മദ്രാസ്, ഐഐഎം ബാംഗ്ലൂർ എന്നിവിടങ്ങളിലെ വിദ്യാർഥികളും മത്സരത്തിൽ പങ്കെടുത്തിരുന്നു.

മനാമ മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ പൂർവ വിദ്യാർത്ഥിയായ നാസിലിന്റെ വിജയത്തിൽ മദ്രസ്സ മാനേജ്മെന്റും അദ്ധ്യാപകരും ചേർന്ന് അനുമോദിച്ചു. ബഹ്‌റൈൻ പ്രവാസിയായ ഉപ്പടത്തിൽ നൗഷാദ് – നാസില ദമ്പതികളുടെ മകനാണ് നാസിൽ. ഐ.സി.എഫ് മനാമ സെൻട്രൽ അഡ്മിൻ പ്രസിഡണ്ട് കൂടിയാണ് പിതാവ് നൗഷാദ് കണ്ണൂർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!