പ്രവാസി സാഹിത്യോത്സവ് 2024; പ്രഖ്യാപനം മദീനയിൽ നടന്നു

New Project (5)

മ​നാ​മ: പ​തി​നാ​ലാം എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ ബ​ഹ്റൈ​നി​ലെ മ​ത്സ​ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം മ​ദീ​ന​യി​ൽ പ്ര​വാ​ച​ക​രു​ടെ മ​സ്ജി​ദി​ന് സ​മീ​പ​ത്ത് വെ​ച്ച് സ​യ്യി​ദ് ബാ​ഫ​ഖി കോ​യ ത​ങ്ങ​ളും രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സ​ക​രി​യ ഷാ​മി​ൽ ഇ​ർ​ഫാ​നി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് മാ​ട്ടൂ​ലും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ബ​ഹ്റൈ​നി​ല​ട​ക്കം പ​ത്തൊ​ൻ​പ​ത് രാ​ഷ്ട്ര​ങ്ങ​ളി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും സ​ർ​ഗ​ശേ​ഷി​യെ​യും ആ​വി​ഷ്കാ​ര​ങ്ങ​ളെ​യും പ​രി​പോ​ഷി​പ്പി​ക്കാ​നും പ്ര​ക​ടി​പ്പി​ക്കാ​നു​മാ​യി വി​വി​ധ ഇ​നം ക​ലാ മ​ത്സ​ര​ങ്ങ​ൾ സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തും. കു​ടും​ബ വേ​ദി​യി​ൽ​നി​ന്നും തു​ട​ങ്ങി ബ​ഹ്റൈ​നി​ൽ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ളി​ന്റെ മു​പ്പ​ത് യൂ​നി​റ്റു​ക​ളി​ലും പ​ത്ത് സെ​ക്ട​റു​ക​ളി​ലും മൂ​ന്ന് സോ​ണു​ക​ളി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ന​വം​ബ​ർ ആ​ദ്യ വാ​ര​ത്തി​ൽ നാ​ഷ​ന​ൽ ത​ല​ത്തി​ൽ സാ​ഹി​ത്യോ​ത്സ​വ് ന​ട​ക്കും. ഓ​രോ ഘ​ട​ക​ത്തി​ൽ​നി​ന്നും ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന മ​ത്സ​രാ​ർ​ഥി​ക്കാ​ണ് തൊ​ട്ടു മു​ക​ളി​ലെ ഘ​ട​ക​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​വു​ക.

ബ​ഡ്സ്, കി​ഡ്സ്‌, പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. കാ​മ്പ​സ് വി​ഭാ​ഗ​ത്തി​ൽ സ്കൂ​ളു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​ത്യേ​കം മ​ത്സ​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. ജാ​തി മ​ത ലിം​ഗ ഭേ​ദ​മ​ന്യേ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും. ന​വം​ബ​ർ ആ​ദ്യ വാ​രം ന​ട​ക്കു​ന്ന നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി സാ​ഹി​ത്യ മേ​ള​യും പു​സ്ത​ക ച​ർ​ച്ച​യും ക​ലാ സം​വാ​ദ​വും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​നി​ലെ മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

മാ​പ്പി​ള​പ്പാ​ട്ടി​നു പു​റ​മെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ഗാ​ന​ങ്ങ​ൾ, പ്ര​സം​ഗ​ങ്ങ​ൾ, ഖ​വാ​ലി, ദ​ഫ്, ന​ശീ​ദ, ഖ​സീ​ദ, ക​വി​താ പാ​രാ​യ​ണം, ക​ഥ പ​റ​യ​ൽ, കാ​ലി​ഗ്ര​ഫി, ക​ഥ ക​വി​ത പ്ര​ബ​ന്ധ ര​ച​ന​ക​ൾ, മാ​ഗ​സി​ൻ ഡി​സൈ​ൻ, ചി​ത്ര​ര​ച​ന ഉ​ൾ​പ്പെ​ടെ 99 ഇ​ന​ങ്ങ​ളി​ലാ​ണ് സാ​ഹി​ത്യോ​ത്സ​വി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. മ​ദീ​ന മു​ന​വ്വ​റ​യി​ൽ ന​ട​ന്ന ബ​ഹ്റൈ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് കാ​ല​ത്തി​ന്റെ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ ആ​ർ.​എ​സ്.​സി ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഉ​മ​ർ അ​ലി കോ​ട്ട​ക്ക​ൽ, ഷ​മീ​ർ പി.​ടി, നൂ​റു​ദ്ദീ​ൻ സ​ഖാ​ഫി, ബ​ഹ്റൈ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ്‌ മ​ങ്ക​ര, സ​ഫ്‌​വാ​ൻ സ​ഖാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!