ഫ്രന്റ്‌സ് സോഷ്യൽ അസ്സോസിയേഷൻ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു

New Project (55)

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസ്സോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. മനുഷ്യർ തമ്മിലുള്ള ഒത്തൊരുമയും സഹകരണവും നിലനിർത്താൻ ഓരോ ആഘോഷങ്ങളും കാരണമാവണമെന്ന് ചടങ്ങിൽ ഓണസന്ദേശം നൽകി സംസാരിച്ച ഷാനി റിയാസ് പറഞ്ഞു. കേരളീയരുടെ ദേശീയ ഉത്സവമായ ഓണം പ്രവാസികൾക്ക് മാസങ്ങൾ നീണ്ട് നിൽക്കുന്ന ആഘോഷമാണ്. ബന്ധങ്ങൾ ഊഷ്മളമാമാക്കുവാനും പരസ്പരം കൂടുതൽ അറിയാനും അടുക്കാനും ഇത്തരം പരിപാടികൾ സഹായകരമാവുമെന്നും അവർ കൂട്ടിച്ചേർത്തു.

റിഫ ഏരിയ വനിത വിഭാഗം പ്രസിഡന്റ്‌ ബുഷ്‌റ റഹീം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹിബ ഷഫീഖ് പ്രാർത്ഥനാഗീതം ആലപിച്ചു. ഫസീല മുസ്തഫ സ്വാഗതവും സൗദ സമാപനവും നിർവഹിച്ചു. സഈദ റഫീഖ്, സഫിയ, ലുലു, ഷഹന, ഷിഫ, സലീന ജമാൽ, റഹിയ, ജുമാന, ഷിജിന, നാസ്നീൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. എഴുത്തുകാരി ഉമ്മു അമ്മാർ ഓണം ഓർമകൾ പങ്ക് വെച്ചു. ഹെന ഹാരിസ് ക്വിസ് മത്സരം നടത്തി. ഷാനി സക്കീർ, നസ്‌നിൻ അൽതാഫ്, സോന സക്കരിയ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!