സമസ്ത ഗുദൈബിയ ഏരിയ അൽഹുദാ തഅലീമുൽ ഖുർആൻ മദ്‌റസ ‘ലൈറ്റ് ഓഫ് മദീന’ കാമ്പെയ്ൻ സമാപിച്ചു

New Project (69)

മനാമ: സമസ്ത ബഹ്‌റൈൻ ഗുദൈബിയ ഏരിയയിലെ അൽഹുദാ തഅലീമുൽ ഖുർആൻ മദ്‌റസയിൽ ഒരു മാസം നീണ്ടു നിന്ന “ലൈറ്റ് ഓഫ് മദീന” എന്ന മീലാദ് ക്യാമ്പയിൻ അവസാനിച്ചു. ഈ ക്യാമ്പയിൻ പ്രവാചകൻ (സ)ന്റെ ജീവിതവും അദ്ദേഹത്തിന്റെ പ്രബോധനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബർ 4) ഹൂറ ചാരിറ്റി ഹാളിൽ നടന്ന സമാപന ചടങ്ങിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ് മുട്ട്, സ്കൗട്ട്, ഫ്ലവർ ഷോ എന്നീ കലാപരിപാടികൾ ശ്രദ്ധേയമായിരുന്നു. ബുഖാറ ഗ്രൂപ്പും ഖുർതുബ ഗ്രൂപ്പും തമ്മിലുള്ള മത്സരത്തിൽ ബുഖാറ ഗ്രൂപ്പ് 115 പോയിൻറ് നേടി ഒന്നാം സ്ഥാനവും ഖുർതുബ ഗ്രൂപ്പ് 105 പോയിൻറ് നേടി രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് മീലാദ് കമ്മിറ്റി ചെയർമാൻ അൻസാർ അൻവരിയും ട്രഷറർ സുബൈർ സാഹിബും ട്രോഫികൾ വിതരണം ചെയ്തു.

മീലാദ് കമ്മിറ്റി കൺവീനർ മഹ്മൂദ് മാട്ടൂൽ ചടങ്ങിൽ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന പൊതു സമ്മേളനം സമസ്ത ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങളും SKSSF സ്റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാടും ചേർന്ന് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, ഡോ. കബീർ അൻവരി പട്ടാമ്പി, കെഎംസിസി ബഹ്‌റൈൻ ആക്ടിങ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, SKSSF ബഹ്‌റൈൻ സെക്രട്ടറി നവാസ് കുണ്ടറ, ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്‌റൈൻ പ്രസിഡണ്ട് യാസർ ജിഫ്‌രി തങ്ങൾ, സെക്രട്ടറി ബഷീർ ദാരിമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. മീലാദ് കമ്മിറ്റി ചെയർമാൻ അൻസാർ അൻവരി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി സ്വാഗതവും മുസ്തഫ MSK നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!