മനാമ: ഒന്നാമത് ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ മത്സരം നവംബർ ഒന്നാം തിയതി രണ്ടു മണിക്ക് കെ.എൻ.ബി.എ മൈതാനത്തു വെച്ച് നടത്തപ്പെടുന്നു. ഷിജോ തോമസ് നിയന്ത്രിക്കുന്ന ഫൈനൽ മത്സരത്തിൽ ടീം ചങ്ങനാശേരിയും ടീം ഏറ്റുമാനൂരും ഏറ്റുമുട്ടുന്നു. വാശിയേറിയ മത്സരം കാണാൻ എല്ലാ കായികപ്രേമികളേയും മൈതാനത്തേക്ക് സ്വാഗതം ചെയ്യുന്നു.
കേരളാ നേറ്റീവ് ബോൾ അസോസിയേഷന്റെ ഭാഗമായി തുടക്കം കുറിക്കുന്ന വടംവലി കോർട്ടിന്റെ ഉത്ഘാടനം അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നു. കാനു ഗാർഡനു സമീപം കെ.എൻ.ബി.എ മൈതാനത്തു വെച്ച് നടത്തപ്പെടുന്നു. അതിവാശിയേറിയ പ്രദർശന വടംവലി ഉണ്ടായിരിക്കുന്നതാണ്.
കോർഡിനേറ്റർസ് കണ്ണൻ, ഷിജോ തോമസ്, ഡെൽഫിൻ, നിതിൻ എം എസ്, കൂടുതൽ വിവരങ്ങൾക്ക് രഞ്ജിത്ത് കുരുവിള: 3734 5011, മോബി കുര്യാക്കോസ്: 3337 1095, രൂപേഷ്: 3436 5423, ഷിജോ തോമസ്: 6662 3662