കേരളത്തിൽ നടക്കുന്നത് കോൺഗ്രസ് – ബി.ജെ.പി. ഡീൽ

IMG-20241110-WA0015

മനാമ: ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളത്തിൻ്റെ നേതൃത്വത്തിൽ വയനാട്, പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ നടന്നു. യോഗത്തിൽ ഒന്നാണ് കേരളം കൂട്ടായ്മ കൺവീനർ സുബൈർ കണ്ണൂർ അധ്യക്ഷൻ ആയിരുന്നു, ബിനു മണ്ണിൽ സ്വാഗതം പറഞ്ഞു.ലോക കേരളസഭ അംഗം സി വി നാരായണൻ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

നാടിൻറെ സംസ്കാരവും, ഭാഷയും, ജനാധിപത്യവും തകർത്ത് കടന്നുപോകുന്ന ഒരു ഭീതിത കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. വൈവിധ്യം കൊണ്ട് സമ്പന്നമായ ഒരു രാജ്യത്തെ ഏകത്വത്തിലേക്ക് നയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് എന്ന മർമ്മപ്രധാനമായ ഘടകത്തെ പോലും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്തെ ഫെഡറൽ തത്ത്വസംഹിതയെ പോലും ഇല്ലാതാക്കുന്ന പ്രവർത്തികൾക്കാണ് ആർ.എസ് എസിൻ്റെ നിർദ്ദേശാനുസരണം കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ നേതൃത്വം നൽകുന്നത്. കേരളത്തിൽ സിപിഎം ബിജെപി ഡീൽ എന്നാണ് യുഡിഎഫ് മുറവിളി കൂട്ടുന്നത്.എന്നാൽ ബേപ്പൂർ, വടകര മോഡലുകൾ കേരളത്തിൽ പരസ്യമായി പരീക്ഷിച്ചത് ആരാണെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ചരിത്രത്തെ നിഷേധിക്കുന്ന പെരും നുണകളിൽ ആറാടുകയാണ് വലതുപക്ഷ മാധ്യമങ്ങൾ .2021ൽ പിണറായി ഗവൺമെൻറ് വീണ്ടും അധികാരത്തിൽ വന്നതോടുകൂടി കോൺഗ്രസും ബിജെപിയും എടുത്ത ഒരു ദൃഢപ്രതിജ്ഞ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ ഒരുതരത്തിലും ഭരിക്കാൻ അനുവദിക്കരുത് എന്നതാണ്. അതിനായി ക്ഷേമപെൻഷനുകൾ പോലും നൽകാൻ കഴിയാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടുകൾ അടക്കം ആവുന്ന എല്ലാ ബുദ്ധിമുട്ടുകളും കേരള സർക്കാരിന്റെ മേൽ പ്രതിപക്ഷമായ യു ഡി എഫി ന്റെ മൗനാനുവാദത്തോടുകൂടി കേന്ദ്ര ബിജെപി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.

കോൺഗ്രസും ബിജെപിയും തമ്മിൽ നടത്തിയ ഡീൽ മനസ്സിലാക്കിയിട്ടാണ് ഡോക്ടർ.പി.സരിൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വന്നത്. എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സിവി നാരായണൻ ചൂണ്ടിക്കാട്ടി. സുഹൈൽ.എ.കെ- നവ കേരള, എ വി അശോകൻ ബഹ്റൈൻ പ്രതിഭ, ഫൈസൽ എഫ്. എൻ.സി. പി, ലത്തീഫ് മരക്കാട്ട്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.കെ.ടി സലിം നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!