വോയ്സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടനാ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി, റിഫാ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. റിഫായിലെ കെ.എം.സി.സി ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ഏരിയ പ്രസിഡൻറ് പ്രസന്നകുമാർ അധ്യക്ഷനായി. വോയ്സ് ഓഫ് ആലപ്പി ട്രെഷറർ ഗിരീഷ് കുമാർ ജി ഉൽഘാടനം ചെയ്തു. 2022 – 2024 വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് റിഫാ ഏരിയ സെക്രട്ടറി ഗിരീഷ് ബാബുവും, വരവ് ചിലവ് കണക്ക് ട്രെഷറർ ജീമോൻ ജോയിയും അവതരിപ്പിച്ചു. ജോഷി നെടുവേലിൽ, ദീപക് തണൽ. ബോണി മുളപ്പാംമ്പള്ളി എന്നിവർ ആശംസകൾ നേർന്നു. റിഫാ ഏരിയ ജോയിൻ സെക്രട്ടറി ജയൻ കെ നായർ യോഗത്തിൽ നന്ദി പറഞ്ഞു.
റിഫാ ഏരിയയുടെ പുതിയ ഭാരവാഹികൾ ഇവരാണ് :- പ്രസന്നകുമാർ (പ്രസിഡൻറ്), ജയൻ കെ നായർ (സെക്രട്ടറി), അജുരാജ് രാജു (ട്രെഷറർ), ആൻറണി ചാക്കോ (വൈസ് പ്രസിഡൻറ്), അജീഷ് ബാബു (ജോയിൻ സെക്രട്ടറി). കൂടാതെ റിഫാ ഏരിയയിൽ നിന്നുള്ള സെൻട്രൽ കമ്മറ്റി പ്രതിനിധിയായി ഗിരീഷ് ബാബു തെരഞ്ഞെടുക്കപ്പെട്ടു. പ്രശോഭ് കാർത്തികേയൻ, അഖിൽ എം നായർ, സേതു ബാലൻ, പ്രവീൺ കുമാർ, ഹരി കൃഷ്ണൻ, സജി എസ്സ് നായർ, അജയകുമാർ പെല്ലത്ത് എന്നിവരാണ് ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ. തെരഞ്ഞെടുപ്പ് നടപടികൾക്ക് ഇലക്ഷൻ കമ്മറ്റി പ്രതിനിധികളായ ഗിരീഷ് കുമാർ ജി, ജോഷി നെടുവേലിൽ, ബോണി മുളപ്പാംമ്പള്ളി എന്നിവർ നേതൃത്വം നൽകി. റിഫാ ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്റൈൻ പ്രവാസികൾക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗമാകാൻ 3635 1204 (ജയൻ), 3908 7184 (പ്രസന്നകുമാർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.