വോയ്‌സ് ഓഫ് ആലപ്പി ഉമൽഹസ്സം ഏരിയയ്ക്ക് പുതിയ സാരഥികൾ

voice of aleppey

ബഹ്റൈനിലെ വോയ്‌സ് ഓഫ് ആലപ്പി ഉമൽഹസ്സം -സിത്ര ഏരിയ സമ്മേളനവും, 2025 -2026 വർഷത്തേയ്ക്കുള്ള സംഘടനാ തെരഞ്ഞെടുപ്പും ഉമൽഹസ്സത്തെ കോൺകോർഡ് ഹാളിൽ നടന്നു. വോയ്‌സ് ഓഫ് ആലപ്പി വൈസ് പ്രസിഡൻറ് അനസ് റഹിം ഉൽഘാടനം ചെയ്‌ത സമ്മേളനത്തിൽ ഏരിയ പ്രസിഡൻറ് അനിയൻ നാണു അധ്യക്ഷനായി. 2022 -2024 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ഏരിയ വൈസ് പ്രസിഡൻറ് ടോജി തോമസ് അവതരിപ്പിച്ചു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം, ട്രെഷറർ ഗിരീഷ് കുമാർ ജി, ബോണി മുളപ്പാംപള്ളിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ജോയിൻ സെക്രട്ടറി ഓമനക്കുട്ടൻ നാണു യോഗത്തിൽ നന്ദി അറിയിച്ചു.

ഉമൽഹസ്സം -സിത്ര ഏരിയയുടെ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഇവരാണ് :- അനിയൻ നാണു (പ്രസിഡൻറ്), ശരത് ശശി (സെക്രട്ടറി), വിബിൻ പുരുഷോത്തമൻ (ട്രഷറർ), അശോക് കുമാർ (വൈസ് പ്രസിഡൻറ്), ബിജു ചേർത്തല (ജോയിൻ സെക്രട്ടറി). കൂടാതെ ടോജി തോമസ് സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലേയ്ക്കും, നിതിൻ ഗംഗ, രാജൻ കുട്ടപ്പൻ, ഓമനക്കുട്ടൻ നാണു, ജോബിൻ മാത്യു, സജിത്ത് ദേവദാസ് എന്നിവർ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. ഉമൽഹസ്സം – സിത്ര ഏരിയയിലെ ആലപ്പുഴ ജില്ലക്കാർക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകാൻ 3318 4059 (ശരത്), 3988 4260 (അനിയൻ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!