ഹോപ്പ് തുണയായി; 14 വര്‍ഷത്തിന് ശേഷം ആന്ധ്രാ സ്വദേശി നാടണഞ്ഞു

WhatsApp Image 2025-04-22 at 9.47.35 PM

മനാമ: വിസയോ മറ്റ് രേഖകളോ ഇല്ലാതെ ബഹ്റൈനില്‍ കഴിഞ്ഞിരുന്ന ആന്ധ്രാ സ്വദേശി രാമലു ചകലി ഹോപ്പ് ബഹ്റൈന്റെ സഹായത്താല്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തി. കൃത്യമായ ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായ ഇദ്ദേഹത്തിന്റെ അവസ്ഥ ഹോപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും നിജസ്ഥിതി ബോധ്യപ്പെട്ട് സഹായിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ഔട്ട് പാസ് തരപ്പെടുത്തുകയും ചെയ്തു. യാത്രയ്ക്കാവശ്യമായ എയര്‍ ടിക്കറ്റ് ഹോപ്പ് നല്‍കി. 14 വര്‍ഷത്തിന് ശേഷം നാട്ടിലെത്തുമ്പോള്‍, കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ സമ്മാനങ്ങള്‍ അടങ്ങിയ ഗള്‍ഫ് കിറ്റും നല്‍കിയാണ് ഹോപ്പ് അദ്ദേഹത്തെ യാത്രയാക്കിയത്.

ഹോപ്പ് പ്രവര്‍ത്തകരായ നിസാര്‍ മാഹി, അഷ്‌കര്‍ പൂഴിത്തല തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അദ്ദേഹത്തിന്റെ യാത്രയ്ക്ക് സഹായിച്ച ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, എമിഗ്രേഷന്‍ മേധാവികള്‍, ഹോപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് ഹോപ്പിന്റെ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!