ബഹ്റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ ഹിദായ സെന്റർ മലയാള വിഭാഗം നടത്തിയ ഈദ് ഗാഹുകൾ ഹൂറ ഉമ്മു ഐമാൻ ഗേൾസ് ഹൈ സ്കൂൾ, ഉമ്മുൽ ഹസ്സം സ്പോർട്ട്സ് ക്ലബ് ഗ്രൌണ്ട് എന്നിവിടങ്ങളിലായി നടന്നു. ഉമ്മുൽഹസ്സം നടന്ന പ്രാർത്ഥനകൾക്ക് ഉസ്താദ് യഹ്യ സി.ടി. നേതൃത്വം നൽകി.
ഹൂറയിൽ നടന്ന പ്രാർത്ഥനക്ക് അബ്ദുൽ ഗഫൂർ പാടൂർ നേതൃത്വം നൽകുകയും, ഈദ് പ്രഭാഷണം സമീർ ഫാറുഖി നിർവഹിക്കുകയും ചെയ്തു.