മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ എട്ടാമത് ചരമ വാര്‍ഷിക ദിനം ‘ലീഡര്‍ സമൃതിദിനം’ ആയി ആചരിച്ചു.
സൽമാനിയയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വെച്ചു നടന്ന അനുസ്മരണ ചടങ്ങിൽ ഐ.വൈ.സി.സി ആക്ടിംഗ് പ്രസിഡന്റ് വിനോദ് പിള്ള അധ്യക്ഷത വഹിച്ചു. ഓ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബഷീര്‍ അമ്പലായി അനുസ്മരണ പ്രഭാഷണം നടത്തി. യു.കെ അനിൽ കുമാർ, കേന്ദ്ര കമ്മറ്റി ഭാരവാഹികൾ, ഏരിയാ ഭാരവാഹികൾ ലീഡർ കെ.കരുണാകരനെ അനുസ്മരിച്ചു സംസാരിച്ചു.
പുഷ്പാർച്ചനയോടു കൂടി ആരംഭിച്ച സ്മൃതിദിന ചടങ്ങിന് ഐ.വൈ.സി.സി. ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും, ട്രഷറർ ഷബീർ മുക്കൻ നന്ദിയും പറഞ്ഞു.