മനാമ: ബഹ്‌റൈൻ വടകര താഴെ അങ്ങാടി കോർട് ഒന്നാം വാർഷികം സൗഹൃദ സംഗമം പേരിൽ വിവിധ കലാ പരിപാടികളോട് കൂടി ഗുദൈബിയ ആന്തലോസ് പാർക്കിൽ വെച്ച് നടത്തി. പരിപാടിയിൽ അടുത്ത വർഷത്തേക്കുള്ള ജനറൽ ബോഡിയും നടന്നു. ഷമീർ എൻ കെ രക്ഷാധികാരിയും സഹദ് മനയിലകത്തു പ്രസിഡന്റും റാസിഖ് മുക്കോലഭാഗം സെക്രട്ടറിയും ഇസ്ഹാഖ് അയിത്തല ട്രെഷറർ മനാഫ് റഹ്മാൻ ഓർഗനൈസിങ് സെക്രട്ടറിയുമായും തിരഞ്ഞെടുത്തു. ഫസറു, അഷ്‌കർ, അഷീൽ, അൻവർ എ കെ, ഡാനി, നവാസ്, റമീസ്, അനസ്, നിയാസ് കാളിയത്ത്, നവാസ് കെ, ഇസ്മായിൽ ഹിദ്ദ്, സാജിർ, ഇസ്മായിൽ പി കെ അൻസാർ തയ്യിൽ, റിയാസ്, സർലാൻ, ബഷായിർ, റാസിഖ് ഉമറുൽ ഫാറൂഖ്. എം എന്നിവരാണ് കമ്മിറ്റി പ്രവർത്തകർ