അബുദാബി: ബഹിരാകാശ ഗവേഷണ രംഗത്തെ അഭിമാനനേട്ടവുമായി യുഎഇ. യുഎഇ യുടെ ആദ്യ ബഹിരാകാശ യാത്രികന് ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശത്ത് കാലുകുത്തി. കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോഡ്രോമില്‍ നിന്ന് വൈകുന്നേരം 5.57 ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികര്‍ സോയുസ് എം.എസ് 15 പേടകത്തിൽ യാത്ര തിരിച്ചത്. ഇന്നലെ രാത്രി 11.42 നായിരുന്നു ഹസ്സ ബഹിരാകാശ നിലയത്തിലെത്തിച്ചേര്‍ന്നത്. പ്രതീക്ഷിച്ചതിലും മൂന്ന് മിനിറ്റ് നേരത്തെ സോയുസ് പേടകം ബഹിരാകാശ നിലയത്തിലെത്തുകയായിരുന്നു. വിശുദ്ധ ഖുര്‍ആന്‍, പട്ടുകൊണ്ടുള്ള യുഎഇ പതാക, യുഎഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് അപ്പോളോ 17 യാത്രാ സംഘത്തിനൊപ്പം നില്ക്കുന്ന ചിത്രം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആത്മകഥയായ ‘ഖിസ്സത്തീ’ എന്ന പുസ്തകം തുടങ്ങിയവയാണ് ഗവേഷണ സാമഗ്രികള്‍ക്കൊപ്പം ബഹിരാകാശത്തേക്ക് ഹസ്സ അല്‍ മന്‍സൂരി കൊണ്ടുപോയത്.