മനാമ: സൗദി അറേബ്യയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു ബഹ്റൈനി യുവാവ് മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉംറ നിര്‍വഹിക്കുന്നതിനായി ദമ്മാമില്‍ നിന്ന് റിയാദ് വഴി മക്കയിലേക്ക് പോവുകയായിരുന്നു ഇവര്‍.
ഖലീല്‍ ഇബ്രാഹിം അലി എന്ന 23 വയസ്സുകാരനാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാദിലെ ബഹ്റൈന്‍ എംബസി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും മരിച്ചയാളുടെ മൃതദേഹം ബഹ്റൈനിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.









