small icons
small icons

ബഹ്‌റൈനിൽ മൈനകൾക്കും കാക്കകൾക്കും കർശന നിരോധനം: വളർത്തുന്നതിനും വിൽപ്പനയ്ക്കും വിലക്ക്

New Project (12)

മനാമ: രാജ്യത്തെ തദ്ദേശീയ ജൈവവൈവിധ്യത്തെയും പക്ഷിവർഗ്ഗങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മൈനകളുടെയും കാക്കകളുടെയും എല്ലാ ഇനങ്ങളുടെയും ഇറക്കുമതി, വളർത്തൽ, വിൽപ്പന, കൈവശം വെക്കൽ എന്നിവയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി ബഹ്‌റൈൻ. ഹമദ് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പ്രസിഡന്റുമായ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ പുറപ്പെടുവിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

ബുദ്ധിശക്തിയും മനുഷ്യശബ്ദം അനുകരിക്കാനുള്ള കഴിവുമുള്ളതിനാൽ ബഹ്‌റൈനിൽ വളർത്തുമൃഗങ്ങളായി മൈനകൾക്കും കാക്കകൾക്കും വലിയ പ്രചാരമുണ്ടായിരുന്നു. എന്നാൽ ഈ വിദേശ ഇനം പക്ഷികൾ രാജ്യത്തെ പരമ്പരാഗത പക്ഷികളായ ‘ബഹ്‌റൈൻ ബുൾബുൾ’ അടക്കമുള്ള തദ്ദേശീയ ഇനങ്ങളുടെ കൂടും ആഹാരവും കൈയ്യേറുകയും, അവയുടെ മുട്ടകളും കുഞ്ഞുങ്ങളും നശിപ്പിക്കുകയും ചെയ്യുന്നതായി അധികൃതർ കണ്ടെത്തി. തുടർന്നാണ് വന്യജീവി കൗൺസിൽ ഇവയ്ക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ഗവേഷണ ആവശ്യങ്ങൾക്കായി ശാസ്ത്രീയ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. നിലവിൽ ഈ പക്ഷികളെ വളർത്തുന്നവർ ഉത്തരവ് പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനുള്ളിൽ നിയമപരമായ രജിസ്ട്രേഷൻ പൂർത്തിയാക്കുകയോ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ ബയോഡൈവേഴ്‌സിറ്റി വിഭാഗത്തിന് കൈമാറുകയോ വേണം. യാതൊരു കാരണവശാലും ഇവയെ തുറസ്സായ സ്ഥലങ്ങളിൽ തുറന്നുവിടാൻ പാടില്ല. നിയമം ലംഘിക്കുന്നവർക്ക് 2022-ലെ പരിസ്ഥിതി നിയമ പ്രകാരം ഭാരമേറിയ സാമ്പത്തിക പിഴയും, പക്ഷികളെ കണ്ടുകെട്ടലും, തടവുശിക്ഷയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!