തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 81 പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം 4, കൊല്ലം 18, പത്തനംതിട്ട 25, കോട്ടയം 7, ഇടുക്കി 6, ആലപ്പുഴ 15, എറണാകുളം 8, തൃശൂർ 15, പാലക്കാട് 16, മലപ്പുറം 10, കോഴിക്കോട് 3, വയനാട് 2, കണ്ണൂർ 17, കാസർകോട് 6 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
98 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 46 പേരും സമ്പർക്ക വഴി എട്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3603 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1691 പേർ നിലവിൽ ചികിത്സയിലുണ്ട്. 288 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4941 സാമ്പിളുകൾ പരിശോധിച്ചു. 2282 പേർ ആശുപത്രിയിലുണ്ട്. 111 ഹോട്ട്സ്പോട്ടുകളാണ് ആകെ സംസ്ഥാനത്തുള്ളത്.