bahrainvartha-official-logo
Search
Close this search box.

“അതിജീവനത്തിനായി കൂടെയുണ്ട്” ഒഐസിസി ഇൻകാസ് ഗ്ലോബൽ ഫോറം വെബിനാർ വെള്ളിയാഴ്ച, വി ടി ബൽറാം MLA ഉദ്‌ഘാടനം ചെയ്യും..!

Screenshot_20200702_083517

“കൂടണയാൻ മാത്രമല്ല” നിലവിൽ പ്രവാസികൾ നിലകൊള്ളുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ട് ഈ മഹാമാരിയെയും അതിലൂടെയുണ്ടായ പ്രതിസന്ധികളെയും അതിജീവിക്കാനും
“കൂടെയുണ്ട് ” എന്ന സന്ദേശം നൽകികൊണ്ടാണ് വിവിധ രാജ്യങ്ങളിലെ പ്രവാസികൾക്ക് വേണ്ടി പവർ അപ്പ് വേൾഡ് കമ്മ്യൂണിറ്റിയുമായി സഹകരിച്ചുകൊണ്ട് ഒഐസിസി ഇൻകാസ് ഗ്ലോബൽ ഫോറം വെബിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെബനാർ വിടി ബൽറാം MLA ഉദ്‌ഘാടനം ചെയ്യും. പ്രശസ്ത ഇന്റർനാഷണൽ ട്രൈനർ MA റഷീദ് ആണ് ക്ലാസ് നയിക്കുന്നത്,

ഈ മഹാമാരിയെ അതിജീവിക്കാൻ നിങ്ങളുടെ വ്യക്തി-ബിസിനസ്-തൊഴിൽ ജീവിതത്തിൽ എന്ത് മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിനെക്കുറിച്ചു കൃത്യമായ അറിവ് നൽകുവാൻ ഈ ക്ലാസ് സഹായിക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്തു വിവിധ ജിസിസി രാജ്യങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി ആരംഭിച്ചതാണ് വേൾഡ് ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ ഫോറം.

സമാനതകളില്ലാത്ത സന്നദ്ധ പ്രവർത്തനങ്ങളാണ് വിവിധ രാജ്യങ്ങളിൽ ഈ കൂട്ടായ്മയിലെ സാധരണക്കാരായ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നത്..
പ്രയാസപ്പെടുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിക്കുക. വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകാൻ നിവൃത്തിയില്ലാതെ കഴിഞ്ഞിരുന്ന ആളുകളുടെ യാത്ര എളുപ്പമാക്കുക,
സൗജന്യമായി ടിക്കറ്റ് നൽകുക. തുടങ്ങിയ പ്രവർത്തങ്ങൾക്കാണ് ഈ കൂട്ടായ്മ നേതൃത്വം നൽകിയത്.
അതിലൂടെ ഒരു പാട് ആളുകൾക്ക് ഉപകാരം ലഭിച്ചതായി ഭാരവാാഹികൾ പറഞ്ഞു.

ക്ലാസ്സിൽ പങ്കെടുക്കുന്നവർ താഴെ നൽകിയ ലിങ്കിൽ രജിസ്റ്റർ ചെയ്യണം..!
തിയതി : 03-07-2020
സമയം : ( 3.30 PM INDIA)
ട്രൈനർ : MA RASHEED, CMD PWC
Register here: bit.ly/2Zrdslm
Zoom link:
https://us02web.zoom.us/j/83032440719

കൂടുതൽ വിവരങ്ങൾക്ക്:

Uae: 0528334664,0562271486
Oman: 92540078,98464015
Qatar: 66253898,55721917
Bahrain: 35521007,39143967
Kuwait: 50966363,99447860
Ksa: 0530021124(Riyadh)
0567211995 (Damam)
0502935069(jedda)
kerala:97477 53794

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!