മനാമ: ബഹ്റൈനിൽ 462 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജൂലൈ 24 ന് 24 മണിക്കൂറിനിടെ 10767 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 226 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 225 പേർക്ക് സമ്പർക്കങ്ങളിലൂടെയും 11 പേർക്ക് വിദേശയാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.
അതേ സമയം 414 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 34826 ആയി ഉയർന്നു.
നിലവിൽ 3496 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 48 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നത് ആശ്വാസകരമാണ്. ഇന്നലെ മരണപ്പെട്ട രണ്ടു പേരടക്കം 136 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധയേറ്റ് ഇതുവരെ മരണം സംഭവിച്ചിരിക്കുന്നത്. ഇതുവരെ ആകെ 771500 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിച്ചിട്ടുണ്ട്.









