മനാമ: ഡെലിവറി ബോയിയെ ആക്രമിച്ച ബഹ്‌റൈനിക്ക് 7 വര്‍ഷം തടവ് ശിക്ഷ. ഹൈ ക്രിമിനല്‍ കോടതിയുടേതാണ് വിധി. 34കാരനായ ബഹ്‌റൈന്‍ പൗരന്‍ ഡെലിവറി ബോയിയെ ശാരീരകമായി ഉപദ്രവിച്ച് ഇയാളുടെ പണം കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കവര്‍ച്ച, ശാരീരിക ഉപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതിക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. ബഹ്‌റൈന്‍ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.