bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച് സ്വദേശികളും പ്രവാസികളും; മികച്ച പ്രതികരണം

received_941604256370648

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ പൊതുജനങ്ങൾക്കും നൽകി തുടങ്ങി. മി​ക​ച്ച പ്ര​തി​ക​ര​ണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും വാക്സിനേഷന് ലഭിക്കുന്നത്. പ്ര​വാ​സി​ക​ളും സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ മു​ന്നോ​ട്ടു​ വ​രുന്നുണ്ട്. പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്​ ജ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന പ്ര​തി​ബ​ദ്ധ​ത​യെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്തെ 27 മെ​ഡി​ക്ക​ൽ സെൻറ​റു​ക​ൾ വ​ഴി​യാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.

വാ​ക്​​സി​നേ​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം കാൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​രുന്നു. https://healthalert.gov.bh എ​ന്ന മ​ന്ത്രാ​ല​യ​ത്തി​റെ വെ​ബ്​​സൈ​റ്റി​ലൂടെയാണ് ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പടികൾ പൂർത്തീകരിക്കേണ്ടത്. സൗ​ജ​ന്യ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യം ഇ​തി​ൽ അ​നു​വ​ദി​ച്ചു​കി​ട്ടുന്നതിനനുസരിച്ചാണ് ചെല്ലേണ്ടത്. 18 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള ആ​ർ​ക്കും വാക്സിനേഷനായി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൻ്റെ പ്ര​യ​ത്​​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന്​ എ​ല്ലാ​വ​രും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്​​തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!