small icons
small icons

സ്പുഡ്‌നിക് V വാക്‌സിൻ അനുമതി: കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി യോഗം ഇന്ന്

cvaccine

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുഡ്‌നിക് V ന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. വിദഗ്ധ സമിതിയുടെ അനുമതി ലഭ്യമായാല്‍ രാജ്യത്ത് ഉപയോഗിക്കുന്ന മൂന്നാമത് വാക്‌സിനായി സ്പുഡ്‌നിക് മാറും. വാക്‌സിന്‍ നിര്‍മാതാക്കാളായ ഡോ. റെഡ്ഡീസ് സ്പുഡ്‌നികിന്റെ വിശദാംശങ്ങള്‍ വിദഗ്ധ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുക.

റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുഡ്‌നിക് V റഷ്യ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഡോ. റെഡ്ഡി ലാബ് ഇന്ത്യയിലെത്തിക്കുന്നത്. 91.6 ശതമാനമാണ് നിലവില്‍ സ്പുഡ്‌നിക് വാക്‌സിന്റെ ഫലപ്രാപ്തിയായി കണക്കാക്കുന്നത്. അനുമതി ലഭ്യമായാല്‍ കോവാക്‌സിനും കോവിഷീല്‍ഡിനും ശേഷം ഇന്ത്യ ഉപയോഗിക്കുന്ന മൂന്നാമത് കോവിഡ് വാക്‌സിനാവും സ്പുഡ്‌നിക് V. കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ജനുവരി 16 മുതലാണ് ഇന്ത്യയിൽ തുടക്കമായത്. നിലവിൽ ഒക്‌സ്‌ഫഡും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിനുമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

error: Content is protected !!