മനാമ: കോവിഡ് മഹാമാരി തീവ്രമായി ബാധിച്ച ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണകളും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു ബഹ്റൈൻ. ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിൽ കോവിഡ് ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളോടുള്ള അനുശോചനം അറിയിച്ചു. ഇന്ത്യൻ ജനത എത്രയും വേഗം കോവിഡ് മഹാമാരിയിൽ നിന്നും രക്ഷ നേടട്ടെ എന്നും വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.