മനാമ: ബഹ്റൈനിൽ പള്ളികളിലെ നമസ്കാരത്തിന് എത്തുന്നവർക്ക് കോവിഡ് കുത്തിവെപ്പോ രോഗമുക്തിയോ നിർബന്ധമാക്കി. ബി അവെയർ ആപ്പിൽ പച്ച ഷീൽഡ് കാണിക്കുന്നവരെ മാത്രമാണ് പള്ളിയിലേക്ക് കടത്തി വിടുക. പ്രതിദിനമുള്ള അഞ്ച് നേരത്തെ നമസ്കാരത്തിനും വെള്ളിയാഴ്ച ജുമുഅക്കും ഇത് ബാധകമാണ്. നിതിന്യായ, ഇസ്ലാമിക് കാര്യ, ഔഖാഫ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് മാത്രമാണ് അനുമതി.
18 വയസിന് താഴെയുള്ളവർക്ക് പ്രവേശനമില്ല. പുതിയ നിബന്ധനകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.