bahrainvartha-official-logo
Search
Close this search box.

വാക്‌സിൻ സ്വീകരിക്കാൻ വിമുഖത വേണ്ട; രണ്ടാം ഡോസ്​ വിട്ടുപോയവർക്ക്‌ നേരിട്ടെത്തി കുത്തിവെപ്പെടുക്കാം

vaccine

മനാമ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിനുകൾ എത്രയും വേഗം ജനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം ഓർമ്മപ്പെടുത്തി. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർ കൃത്യമായ ഇടവേളയ്ക്കു ശേഷം രണ്ടാം ഡോസ് വാക്സിനും നിർബന്ധമായും സ്വീകരിച്ചിരിക്കണം.

ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​ൻ നിശ്ചിത തീയതിയിൽ വി​ട്ടു​പോ​യ​വ​ർക്ക്  ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ഉ​ട​ൻ​ത​ന്നെ നേരിട്ടെത്തി വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ക്കാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സി​നോ​ഫാം വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ മു​ഹ​റ​ഖ്, ഇ​സാ ടൗ​ൺ, ജി​ദാ​ഫ്​​സ്, അ​ൽ സ​ല്ലാ​ഖ്​ ഹെ​ൽ​ത്​ സെൻറ​റു​ക​ളി​ലാ​ണ്​ പോ​കേ​ണ്ട​ത്. ഫൈ​സ​ർ- ​ബ​യോ​ എൻ​ടെ​ക്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ ആ​ദ്യ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച അ​തേ കേ​ന്ദ്ര​ത്തി​ലും സ്​​പു​ട്​​നി​ക്​-5 വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലും കോവിഷീൽഡ് – ആ​സ്​​ട്ര​സെ​ന​ക സ്വീ​ക​രി​ച്ച​വ​ർ അ​ൽ ഹൂ​റ ഹെ​ൽ​ത്​ സെൻറ​റി​ലുമാണ് എത്തേണ്ടത്.

രാ​ജ്യ​ത്ത്​ പ്ര​തി​ദി​നം ന​ൽ​കു​ന്ന വാ​ക്​​സി​ൻ ഡോ​സ്​ 31000 ആ​യി ഉ​യ​ർ​ത്തു​മെ​ന്ന്​ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാ​ജ്യ​ത്തെ 31 കേ​ന്ദ്ര​ങ്ങ​ൾ വ​ഴിയാണ് ഇ​വ വി​ത​ര​ണം ചെ​യ്യുക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!