ലോകാരോഗ്യ സംഘടനയുടെ റീജനൽ ഡയറക്ടർ ഡോക്ടർ അഹമ്മദ് അൽ മന്ദാരിയുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കൊറോണ വൈറസിനെ നേരിടാനായി ബഹ്റൈൻ നടത്തുന്ന പ്രവർത്തനങ്ങളെയും പ്രതിരോധങ്ങളെയും ഡോക്ടർ അൽ മന്ദാരി പ്രശംസിച്ചു. ലോകാരോഗ്യസംഘടനയും ബഹ്റൈനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ആരോഗ്യമന്ത്രി സംസാരിച്ചു. പ്രാദേശികമായും അന്തർദേശീയമായും ലോകാരോഗ്യ സംഘടന നടത്തുന്ന ആരോഗ്യ പ്രവർത്തനങ്ങളിൽ വിദഗ്ധരുടെയും പ്രതിനിധികളുടെയും പങ്ക് പ്രശംസനീയമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വെർച്വൽ മീറ്റിംഗിലൂടെയാണ് കൂടിക്കാഴ്ച നടന്നത്.