മനാമ: അഫ്ഗാനിസ്താന് വീണ്ടും ജീവകാരുണ്യ സഹായവുമായി റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ. മരുന്ന്, ഭക്ഷണം ഉൾപ്പെടെ അവശ്യ വസ്തുക്കൾ അടങ്ങിയ രണ്ടാം ഘട്ട സഹായം കഴിഞ്ഞ ദിവസം അയച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവുപ്രകാരമാണ് സഹായ സാമഗ്രികൾ അയക്കുന്നത്.
ലോകമെങ്ങുമുളള ദുരിതബാധിതർക്ക് സഹായമെത്തിക്കുന്ന ഹമദ് രാജാവിൻറെ ഉദ്യമത്തെ രാജാവിെൻറ ചാരിറ്റി, യുവജന കാര്യങ്ങൾക്കായുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പ്രകീർത്തിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ നൽകുന്ന പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു.
അഫ്ഗാനിസ്താന് സഹായം നൽകാനുള്ള ബഹ്റൈൻറെ ശ്രമങ്ങളുടെ തുടർച്ചയായാണ് രണ്ടാം ഘട്ട സഹായം അയച്ചതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സായിദ് പറഞ്ഞു. ഉടൻതന്നെ രണ്ട് ഷിപ്മെൻറ് കൂടി അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻറെ സഹായത്തിന് അഫ്ഗാൻ സർക്കാർ പ്രതിനിധി ഹമദ് രാജാവിന് നന്ദി അറിയിച്ചു.